ഒന്നരവർഷം മുൻപ് ജാതി വിവേചനത്തിന് ഇരകൾ; ദമ്പതികൾക്ക് വീട് നൽകി സുരേഷ് ഗോപി

suresh-gopi-house
SHARE

ജാതിവിവേചനത്തിന്റെ പേരിൽ ദുരിതമനുഭവിച്ച പാലക്കാട്  ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിൽ വീടു നിർമിച്ചു നൽകി നടൻ സുരേഷ് ഗോപി എംപി. താക്കോൽദാന ചടങ്ങ് നിർവഹിച്ച സുരേഷ് ഗോപി  കോളനിയിൽ മറ്റൊരാൾക്ക് കൂടി വീട് നൽകുമെന്ന് അറിയിച്ചു.

ഒന്നരവർഷം മുൻപ് ജാതി,രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ ഏറെ പ്രതിഷേധം ഉണ്ടായ സ്ഥലമാണ്  ഗോവിന്ദാപുരം അംബേദ്കർ കോളനി. അന്ന് കോളനി സന്ദർശിച്ചപ്പോഴാണ് ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകാമെന്ന് സുരേഷ് ഗോപി അറിയിച്ചത്. 

ഇതുപ്രകാരം വീരൻ കാളിയമ്മ ദമ്പതികൾക്കാണ് വീട് ലഭിച്ചത്. രണ്ടു മുറിയും ഹാളും അടുക്കളയും ചേർന്നതാണ് വീട്. താക്കോൽദാനം സുരേഷ് ഗോപി നടത്തി. വീരനും കാളിയമ്മയും താക്കോൽ ഏറ്റുവാങ്ങി. കോളനിയിൽ ഒരു വീട് കൂടി നിർമിച്ച് നൽകുമെന്ന് സുരേഷ്ഗോപി അറിയിച്ചു. ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.