തുഷാര്‍ വെള്ളപ്പാള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കം തുടരുന്നു

thushar-vellappally-1
SHARE

തുഷാര്‍ വെള്ളപ്പാള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും തൃശൂര്‍, പാലക്കാട് സീറ്റുകളെയും ചൊല്ലി എന്‍.ഡി.എയിലെ സീറ്റ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നു. ബി.ഡി.ജെ.എസ് ആറ് സീറ്റിലെങ്കിലും മല്‍സരിക്കുമെന്നും സ്ഥാനാര്‍ഥികളാരാണെന്ന് നിശ്ചയിക്കുന്നത് ബി.ജെ.പിയല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സീറ്റ് വിഭജനത്തിന് മുന്‍പ് തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്ന കാര്യത്തില്‍ ഉറപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

ആറ് സീറ്റ് വേണമെന്നാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം. അഞ്ച് കിട്ടിയാലും അംഗീകരിക്കും. ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് പിന്നെ വടക്കന്‍ കേരളത്തില്‍ ഏതെങ്കിലും ഒരെണ്ണം ഇതാണ് തുഷാര്‍ മുന്നോട്ട് വയ്ക്കുന്ന പട്ടിക. ഇതില്‍ തൃശൂരും പാലക്കാടും നല്‍കാന്‍ ബി.ജെ.പി തയാറല്ല. അതാണ് തര്‍ക്കത്തിന്റെ മുഖ്യകാരണം. ഇനി തൃശൂര്‍ വിട്ടുനല്‍കിയാല്‍ തന്നെ തുഷാര്‍ മല്‍സരിക്കണമെന്നാണ് ബി.ജെ.പിയുടെ ഉപാധി.

വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി പറഞ്ഞത് പോലെ തന്നെ മല്‍സരിക്കാന്‍ തുഷാറിനും വലിയ താല്‍പര്യമില്ല. തുഷാര്‍ മല്‍സരിച്ചാല്‍ മാത്രമേ വെള്ളാപ്പള്ളി വഴി എസ്.എന്‍.ഡി.പിയുടെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കൂവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അല്ലങ്കില്‍ ചെങ്ങന്നൂര്‍ ഉപതരിഞ്ഞെടുപ്പിലും ശബരിമല വിഷയത്തിലുമെല്ലാമുണ്ടായത് പോലെ വെള്ളാപ്പള്ളി കളംമാറ്റിചവിട്ടുമെന്നും ഭയക്കുന്നു. അതിനാല്‍ തുഷാറിന്റെ സ്ഥാനാര്‍ഥിത്വം അനുസരിച്ചിരിക്കും എന്‍.ഡി.എയിലെ സീറ്റ് വിഭജനം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.