ആ ട്യൂമർ ക്യാൻസറായിരുന്നില്ല: ഭയപ്പെടുത്തിയ അനുഭവം; ആൻസൺ: വിഡിയോ

mammootty-anson-paul-1
SHARE

‘മനസിന് ആത്മവിശ്വാസമുണ്ടെങ്കിൽ ശരീരത്തിന്റെ ഏതു രോഗത്തെയും മാറ്റാം’. ഈ മുഖവുരയോടെയാണ് വടക്കൻ പറവൂർ തേലത്തുരുത്തിലെ കേരള കാൻ വേദിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടൻ ആൻസൺ തന്നെയും ചുറ്റുമുള്ളവരെയും ഭയപ്പെടുത്തിയ രോഗകാലത്തെ കുറിച്ചു തുറന്നു പറഞ്ഞത്. 

‘2011ലായിരുന്നു അത്. ശരീരത്തിൽ പ്രത്യക്ഷപ്പെട്ട  ഒരു ട്യൂമറായിരുന്നു  ജീവിതത്തിന് ചുറ്റും ആശങ്ക പരത്തിയത്. പ്രിയപ്പെട്ട പലരും കാൻസറാണെന്ന് ഭയപ്പെട്ടപ്പോഴും ആ ട്യൂമർ കാൻസറല്ലെന്നു തന്നെ ഞാൻ മനസിനോട് പറഞ്ഞു. ഒടുവിൽ ആ ആത്മവിശ്വാസം  ജയിച്ചു. വിദഗ്ധ പരിശോധനയിൽ ആ ട്യൂമർ അപകടകാരിയല്ലെന്ന് തെളിഞ്ഞു ’.

അതേ ആത്മവിശ്വാസമാണ്  ഏതു രോഗത്തിന്റെ കാര്യത്തിലും ഓരോരുത്തർക്കുമുണ്ടാകേണ്ടതെന്ന് ആൻസൺ പറയുന്നു. അങ്ങിനെയൊരു  ആത്മവിശ്വാസമാർജിക്കാനുള്ള വേദിയായി മനോരമ ന്യൂസ് കേരള കാൻ മാറുമെന്ന ആശംസയറിയിച്ചാണ് തേവലത്തുരുത്തുകാർക്കിടയിൽ നിന്ന് ആൻസൺ മടങ്ങിയത്. 

സ്വന്തം രോഗാനുഭവങ്ങൾ തുറന്നു പറയാൻ പലപ്പോഴും മടിക്കുന്ന സെലിബ്രിറ്റികൾക്കിടയിലാണ് ജീവിതാനുഭവം തുറന്നു പറഞ്ഞ്  ആൻസൺ വ്യത്യസ്തനായത്.  ആൻസന്റെ തുറന്നു പറച്ചിൽ പകർന്ന ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് തേലത്തുരുത്ത് ഗ്രാമം കേരള കാൻ ബോധവൽക്കരണ ക്യാമ്പിൽ സജീവമായി പങ്കെടുത്തതും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.