മാലക്കള്ളനെ പിടിച്ച പൊലീസുകാർ‌ക്ക് ആദരം; കഥ പറഞ്ഞ് കൗതുകമേറ്റി ഹീറോകള്‍

police-tvm
SHARE

തിരുവനന്തപുരം പൂജപ്പുരയില്‍ വൃദ്ധയുടെ മാലപൊട്ടിച്ചെടുത്ത കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയ ട്രാഫിക് പൊലീസുകാര്‍ക്ക് പൊലീസിന്റെയും നാട്ടുകാരുടെയും ആദരം.  കുറ്റവാളികളെ കണ്ടെത്താനായി വിവരം നല്‍കുന്ന നാട്ടുകാര്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കുന്ന പദ്ധതിക്കും സിറ്റി പൊലീസ് തുടക്കം കുറിച്ചു..

ബുധനാഴ്ചയാണ് പൂജപ്പുരയില്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വൃദ്ധയുടെ അടുത്ത് വഴിചോദിക്കാനെന്ന പേരിലെത്തി മാല പിടിച്ചുപറിച്ച് കള്ളന്‍ കടന്ന് കളഞ്ഞത്. രാവിലെ പത്തിന് മോഷണം നടന്നെങ്കില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മോഷ്ടാവ് സജീവ് പിടിയിലായി. മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുകുമാറിന്റെയും ട്രാഫിക് കണ്‍ട്രോള്‍ റൂമിലെ ശരത് ചന്ദ്രന്റെയും അതിവേഗ ഇടപെടലാണ് മാലക്കള്ളനെ കുടുക്കിയത്. റസിഡന്‍സ് അസോസിയേഷനുകളുടെ യോഗം വിളിച്ച് പൊലീസ് ഇരുവരെയും ആദരിച്ചു.

കള്ളനെ കുടുക്കിയ കഥ പറഞ്ഞത് നാട്ടുകാര്‍ക്കും കൗതുകമായി. മോഷണശേഷം കനകക്കുന്നിലെ പാര്‍ക്കിങ് ഏരിയായില്‍ സ്കൂട്ടര്‍ വച്ചതാണ് തുമ്പായത്.

സ്റ്റേഷനിലെത്തിച്ച ശേഷം മോഷണക്കാര്യം ചോദിച്ചതോടെ ഓടാന്‍ പോലുമാവാതെ സജീവ് കുടുങ്ങിയതോടെ രണ്ടാഴ്ചക്കിടെ നടന്ന നാല് കേസുകള്‍ക്കാണ് തുമ്പായത്.

MORE IN KERALA
SHOW MORE