ഒഴുക്ക് നിലച്ച് തുഷാരഗിരി വെള്ളച്ചാട്ടം; സഞ്ചാരികൾ നിരാശയിൽ

thusharagirir
SHARE

കനത്ത വേനലില്‍ ഒഴുക്ക് നിലച്ച് കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടം. അടുത്തകാലത്തൊന്നും ഇത്രയും നീരൊഴുക്ക് കുറഞ്ഞിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. പ്രതീക്ഷയോടെയെത്തുന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങേണ്ട സാഹചര്യമാണുള്ളത്. 

ഏത് കാലാവസ്ഥയിലും നിലയ്ക്കാത്ത നീരൊഴുക്കാണ് തുഷാരഗിരിയുെട ഭംഗി. ഏറെ ദൂരെ നിന്ന് തന്നെ വെള്ളച്ചാട്ടത്തിന്റെ ഇമ്പം കേള്‍ക്കാം. പ്രളയത്തിന് പിന്നാലെയുള്ള കടുത്ത വരള്‍ച്ച തുഷാരഗിരിയെ നൂല്‍പ്പുഴയാക്കി. സമൃദ്ധിയിലേക്കെത്തിച്ചിരുന്ന തോടുകളെല്ലാം വറ്റിവരണ്ടു. വനത്തില്‍ നിന്നുള്ള ഒഴുക്കും നിലച്ചു. അഴക് തീര്‍ത്തിരുന്ന മഴവില്‍ വെള്ളച്ചാട്ടമുള്‍പ്പെടെ നാലിടങ്ങളിലും വെള്ളമൊഴുക്ക് പേരിന് മാത്രം. 

വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയില്ലെങ്കിലും തുഷാരഗിരിയിലേക്ക് സഞ്ചാരികളുടെ തിരക്ക് തുടരുന്നുണ്ട്. കുടുംബമായെത്തി വനഭംഗിയും ശുദ്ധവായുവും ശ്വസിച്ച് മടങ്ങുന്നവരാണ് ഏറെയും. വെള്ളം കുറഞ്ഞതിനാല്‍ വനത്തിനുള്ളിലെ ട്രക്കിങിനാണ് സഞ്ചാരികള്‍ക്ക് താല്‍പര്യം. ഒരു മഴ പെയ്താല്‍ തുഷാരഗിരി പ്രതാപം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും സഞ്ചാരികളും. 

MORE IN KERALA
SHOW MORE