അമ്മയും മറഞ്ഞു; സുമനസ്സുകളുടെ കരുണ തേടി കുരുന്നുകൾ

help-malappuram
SHARE

മലപ്പുറം നിലമ്പൂരില്‍ അമ്മ അപകടത്തില്‍ മരിച്ചതോടെ അനാഥരായ മൂന്നു മക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍.. ഒന്‍പതു വര്‍ഷം മുന്‍പ് അച്ഛന്‍ ഉപേക്ഷിച്ചതോടെ അമ്മത്തണലിലായിരുന്നു മൂന്നു മക്കളുടെ   ജീവിതം. കഴിഞ്ഞ മാസം 21 ന് കാട്ടുമുണ്ട കമ്പനിപ്പടിയില്‍ വച്ച്  ആക്സില്‍ ഒടിഞ്ഞ് നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞു കയറിയാണ് സരിത മരിച്ചത്.  

മൂന്നു മക്കളെ സുരക്ഷിതമാക്കാന്‍ രാപ്പകലില്ലാതെ ജോലി ചെയ്തിരുന്ന ആ അമ്മയുടെ തണലാണ് ഒരു നിമിഷംകൊണ്ടില്ലാതായത്. സരിത മരിച്ചതോടെ ഒന്‍പതാംക്ലാസുകാരന്‍ ശിവനേഷിന്റേയും എട്ടാംക്ലാസുകാരി സബിതയുടേയും അഞ്ചാംക്ലാസുകാരന്‍ ശിക്തിമൂര്‍ത്തിയുടേയുമെല്ലാം ഭാവി  ചോദ്യചിഹ്നമായി. അച്ഛന്‍ ഉപേക്ഷിച്ചു പോയ മക്കള്‍ക്കൊപ്പം മമ്പാട്ടെ ഒറ്റമുറി വാടകവീട്ടില്‍ താമസിച്ചായിരുന്നു സരിതയുടെ കഠിനാധ്വാനം. 

വണ്ടൂര്‍ നിംസ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു സരിത. ജോലിക്കു പോവുബോള്‍ സ്കൂട്ടര്‍ നിര്‍ത്തി വഴിയോരത്ത് നില്‍ക്കുകയായിരുന്ന  സരിതയെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലമ്പൂര്‍ പാലേങ്ങര കോളനിക്കരികില്‍ സ്വന്തം വാങ്ങിയ നാലു സെന്റിലെ വീടു നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ ആകെ അനുവദിച്ച രണ്ടര ലക്ഷംകൊണ്ട് നിര്‍മാണം എങ്ങുമെത്തിക്കാനുമാവില്ല. പട്ടിണിയില്ലാതെ മക്കള്‍ക്ക് ജീവിക്കാന്‍ ഒരു രൂപ പോലും വരുമാനമില്ല. 

കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാന്‍ നാട്ടുകാരും നഗരസഭ കൗണ്‍സിലര്‍മാരും  ചേര്‍ന്ന് നിലമ്പൂര്‍ സഹകരണ അര്‍ബണ്‍ബാങ്കില്‍ അക്കൗണ്ട് അരംഭിച്ചു കഴിഞ്ഞു.(അക്കൗണ്ട് നമ്പര്‍.... 00101010022487, IFSC Code.......FDRLONCUB01)

MORE IN KERALA
SHOW MORE