പ്രളയനഷ്ടം 300 കോടി; ആശ്വാസം കിട്ടാതെ ചാലക്കുടി; രോഷം

chalakudy-flood-no-help
SHARE

പ്രളയത്തില്‍ മുന്നൂറുകോടി നഷ്ടമുണ്ടായ തൃശൂര്‍ ചാലക്കുടിയില്‍ ധനസഹായംകിട്ടാത്തതില്‍ വ്യാപാരികള്‍ കടുത്ത പ്രതിഷേധത്തില്‍. കടക്കെണിയിലായവര്‍ക്കായി സ്പെഷല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.  

പ്രളയത്തില്‍ 720 കടകളിലാണ് ചാലക്കുടിയില്‍ വെള്ളം കയറിയത്. ആറടി െവള്ളം വരെ ഓരോ കടകളിലും കയറി. എഴുന്നൂറോളം വ്യാപാരികള്‍ക്ക് മൊത്തം സംഭവിച്ചത് മുന്നൂറു കോടിയുടെ നഷ്ടമായിരുന്നു. പ്രളയക്കെടുതിക്ക് ഇരയായി വ്യാപാരികളെ സഹായിക്കാന്‍ സ്പെഷല്‍ പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അത്രമൊരു പ്രഖ്യാപനം ഉണ്ടായതുമില്ല. പലരും പലിശയ്ക്കു കടമെടുത്താണ് വീണ്ടും കച്ചവടം തുടങ്ങിയത്. പലിശ രഹിത വായ്പ ബാങ്കുകളില്‍ നിന്ന് ലഭിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും അതു ലഭിച്ചില്ല. 

പ്രളയക്കെടുതിക്കിരയായ വ്യാപാരികള്‍ക്ക് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല. നഷ്ടം മറികടക്കാന്‍ സഹായം ലഭിച്ചില്ലെങ്കില്‍ വ്യാപാരികള്‍ കൂടുതല്‍ കടക്കെണിയിലാകും. 

MORE IN KERALA
SHOW MORE