ഇറക്കുമതി വേണ്ടേ വേണ്ട; യുവാക്കളുടെ കടുംപിടുത്തം സിദ്ദീഖിന് തുണയാകുമോ?

t-sidhique
SHARE

വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ മനസ് തുറന്നു യൂത്ത് കോണ്‍ഗ്രസ്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. . ഇറക്കുമതി സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ലെന്ന വാദമുയര്‍ത്തിയാണ്  യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം  കമ്മിറ്റി  സിദിഖിന് അനുകൂലമായി   പ്രമേയം പാസ്സാക്കിയത്. എംഎം ഹസ്സന്‍, ടി സിദ്ധിഖ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ േപരുകളാണ് വയനാട്ടില്‍ പരിഗണനയിലുള്ളത്,സിദ്ധിഖ് ഒഴികെ രണ്ടുപേരും നാട്ടുകാരല്ല. ഇറക്കുമതി സ്ഥാനാര്‍ഥികളെ വയനാട്ടില്‍ അംഗീകരിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം സിദ്ധിഖിനെ പറയാതെ പിന്തുണയ്ക്കുന്നുണ്ട്.ഉറച്ച സീറ്റെന്ന് ഇനി വയനാട്ടിനെ പറയാനാകില്ല. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് നിലവില്‍ യുഡിഎഫിനൊപ്പമുള്ളത്,വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദളും   മുന്നണിവിട്ടു.മണ്ഡലത്തിന്റെ കൂറുമാറ്റം പരിഗണിച്ച് ശക്തരായ സ്ഥാനാര്‍ഥികള്‍ വേണമെന്നും പ്രമേയം പറയുന്നു.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് മണ്ഡലം കമ്മിറ്റി വിളിച്ചത്. രാഹുല്‍ ഗാന്ധി നിയോഗിച്ച പ്രത്യേക ദൂതന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. യോഗം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴേ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ ചൊല്ലി മാധ്യമങ്ങളില്‍ വരുന്ന അഭ്യൂഹം ചര്‍ച്ചയായി ഇതിനു പിറകെയാണ് ഒരു വിഭാഗം പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടത്.മറുവിഭാഗം എതിര്‍ത്തെങ്കിലും എണ്ണത്തില്‍കൂടുതല്‍ പേര്‍ ചേര്‍ന്ന്   പ്രമേയം പാസാക്കി. 

MORE IN KERALA
SHOW MORE