ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർക്ക് വ്യാപാരികളുടെ മർദനം

legal-metrology22
SHARE

തിരുവനന്തപുരം മണക്കാട് ചന്തയില്‍ പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് മര്‍ദിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണും സംഘം നശിപ്പിച്ചു. സംഭവത്തില്‍ സി.െഎ.ടി.യു യൂണിയനില്‍പെട്ട രണ്ട് തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായാണ് സിവില്‍ സപ്ലൈസും ലീഗല്‍ മെട്രോളജിയും ഭക്ഷ്യസുരക്ഷവകുപ്പും നഗരത്തില്‍ സംയുക്ത പരിശോധനക്കിറങ്ങിയത്. മണക്കാട് ചന്തയിലെത്തിയ സ്ക്വാഡ് ത്രാസ് പരിശോധിക്കാന്‍ ശ്രമിച്ചതോടെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് ഇവരെ അക്രമിക്കുകയായിരുന്നു. 

ഉദ്യോഗസ്ഥരെ തള്ളിയിട്ട സംഘം നിലത്തൂടെ വലിച്ചിഴച്ചു. വനിത ഉദ്യോഗസ്ഥരുടേതടക്കം മൊബൈല്‍ ഫോണുകള്‍  അക്രമികള്‍ തറയിലെറിഞ്ഞ് നശിപ്പിച്ചു.  

പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സി.െഎ.ടി.യു യൂണിയനില്‍പെട്ട രണ്ട് ചുമട്ടുതൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

MORE IN KERALA
SHOW MORE