45 വര്‍ഷങ്ങള്‍ക്ക് ശേഷം ഉറ്റവരെ തേടി ആനി ക്ലൊദ് ക്രിപ

French-Lady-a
SHARE

നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഉറ്റവരെ തിരയുകയാണ് ആനി ക്ലൊദ് ക്രിപ എന്ന ഫ്രഞ്ച് യുവതി. മുബൈ അന്ധേരിയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഫ്രാന്‍സിലെ ദമ്പതികള്‍ ദത്തെടുത്ത ആനിയുടെ കൈയ്യില്‍ ചില പഴയ രേഖകള്‍ മാത്രമാണുള്ളത്.   

സുഹൃത്തിനും, ആറുമക്കള്‍ക്കും ഒപ്പമാണ് ആനി ഉറ്റവരെ തിരഞ്ഞ് എത്തിയിരിക്കുന്നത്. അന്ധേരിയിലെ സെന്റ് കത്രീനാസ് ഹോം എന്ന അനാഥാലയത്തില്‍ നിന്ന് 1972ല്‍ ഫ്രാന്‍സിലെ അധ്യാപക ദമ്പദികള്‍ ഒരു വയസ് പ്രായമുള്ള ആനിയെ ദത്തെടുത്തു. കഴിഞ്ഞ നാല്‍പ്പത്തിയേഴ് വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യം ഇന്ത്യയില്‍ വന്നിട്ടുണ്ടെങ്കിലും സ്വന്തക്കാരെ തിരഞ്ഞില്ല. എന്നാല്‍ ഇക്കുറി ഒരന്വേഷണത്തിനിറങ്ങുകയാണ് ആനി. കാസര്‍കോട് ഉള്ള സുഹൃത്തിനെ കണ്ടശേഷമാണ് മുബൈയിലേയ്ക്കുള്ള യാത്ര.

ആറുമാസം പ്രായമുള്ളപ്പോള്‍ അനാഥലയത്തില്‍ എത്തിയ ആനി അന്ന് അണിഞ്ഞിരുന്ന വളയുടെ ഒരു കഷണം ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഒപ്പം മുമ്പ് ഇന്ത്യയില്‍ വന്നപ്പോള്‍ ആരോ സമ്മാനിച്ച ഒരു ത്രിവര്‍ണ പതാകയും. അടുത്തമാസം പകുതിയോടെ ഫ്രാന്‍സിലേയ്ക്ക് മടങ്ങും മുമ്പ് ഉറ്റവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആനി.

MORE IN KERALA
SHOW MORE