‘ഗോഡ്സെയെ പരസ്യമായി തൂക്കിലേറ്റി’; തിരിച്ചടിച്ച് കെഎസ്​യു; പ്രതിഷേധം കത്തുന്നു

ksu-hindu-mahasabha
SHARE

മഹാത്മാഗാന്ധിയുടെ കോലത്തില്‍ വെടിയുതിർത്ത് രക്തം വരുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച ഹിന്ദു മഹാസഭയുടെ ലജ്ജാവഹമായ പരിപാടിക്ക് നേരെ കെഎസ്​യുവിന്റെ തിരിച്ചടി.തൃശൂരിൽ കെ എസ് യു സംഘടിപ്പിച്ച പ്രതിഷേധത്തിൽ നാഥൂറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയാണ് പ്രതിഷേധിച്ചത്.ഗാന്ധി ഘാതകനായ ഗോഡ്സെയെ പൂജിക്കുന്ന പ്രധാനമന്ത്രി അടക്കമുള്ള ആളുകൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് കെ എസ് യു നേതാക്കൾ വ്യക്തമാക്കി.  

മഹാത്മഗാന്ധിയെ അപമാനിച്ച് രാജ്യം ലജ്ജിക്കുന്ന തരത്തിൽ പെരുമാറിയ ഹിന്ദുമഹാസഭയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം കത്തുകയാണ്. ഗാന്ധി കോലത്തിന് നേരെ വെടിയുതിർക്കുകയും ചിത്രം കത്തിക്കുകയും ചെയ്ത ഹിന്ദു മഹാ സഭയുടെ വെബ്സൈറ്റും കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു. ചിത്രത്തിന് േനരെ വെടിയുതിര്‍ത്ത അഖില ഭാരത ഹിന്ദു മഹാസഭ വനിതാ നേതാവ് പൂജാ ശകുന്‍ പാണ്ഡെയുടെ ഫെയ്സ്ബുക്ക് പേജിലും മലയാളികളുടെ വൻപ്രതിഷേധമാണ് നടക്കുന്നത്.  

ജനങ്ങളെ ശരിയായ പാതയില്‍ നടക്കാന്‍ പ്രേരിപ്പിച്ച വ്യക്തി എന്ന നിലയില്‍ ലോകമാകെ ഗാന്ധിജി എക്കാലവും സ്മരിക്കപ്പെടും എന്ന കുറിപ്പും പോസ്റ്റ് ചെയ്താണ് സൈറ്റ് ഹാക്ക് ചെയ്തത്. സര്‍ക്കാര്‍ ഹിന്ദു മഹാസഭയുടെ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു. അതേസമയം സംഭവത്തില്‍ അലിഗഡ് പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്തിട്ടുണ്ട്. കണ്ടാലറിയുന്ന എട്ട് പേരുൾപ്പെടെ പന്ത്രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാക്കിയുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. 

MORE IN KERALA
SHOW MORE