സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചക്കേസ്: പൊലീസ് അന്വേഷണം മരവിപ്പിച്ചു

swami-attack-case
SHARE

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം മരവിപ്പിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം തയാറാക്കിയെങ്കിലും അത് പുറത്തുവിടാതെ അന്വേഷണം നിലയ്ക്കുകയായിരുന്നു. ആക്രമണം നടന്ന് മൂന്ന് മാസമായിട്ടും പ്രതിയെ പിടിക്കാത്തതില്‍ ആക്ഷേപം ഉന്നയിക്കാന്‍ സന്ദീപാനന്ദഗിരിയും തയാറായിട്ടില്ല. 

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ശബരിമല യുവതി പ്രവേശവിവാദം കത്തി നില്‍ക്കുന്ന സമയത്തുള്ള ആക്രമണമായതിനാല്‍ മുഖ്യമന്ത്രിയടക്കം ഓടിയെത്തി.

തിരുവനന്തപുരം ഡി.സി.പി ആര്‍. ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിച്ചെങ്കിലും ഇതുവരെ കത്തിച്ചയാളെ പിടിച്ചിട്ടില്ല. മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം ഒരു മാസം മുന്‍പ് പൊലീസ് തയാറാക്കി. പക്ഷെ അത് പ്രസിദ്ധീകരിക്കാനോ സമീപ പൊലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറാനോ തയാറായില്ല. ഇതിന് പിന്നാലെ അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന കമ്മീഷ്ണര്‍ പി. പ്രകാശിനെ സ്ഥലം മാറ്റുകയും  ഡി.സി.പി ആര്‍. ആദിത്യ ശബരിമല ഡ്യൂട്ടിക്ക് പോവുകയും ചെയ്തതോടെ അന്വേഷണം നിലച്ചു.

പ്രതിയെ പിടിക്കാന്‍ ഏറെ സഹായിക്കുന്ന രേഖാചിത്രം പുറത്തുവിടാത്തതെന്തുകൊണ്ടെന്ന് പൊലീസ് മറുപടി പറയുന്നുമില്ല. അന്വേഷണം നിലച്ചിട്ടും പരാതിയുമായോ വിശദ അന്വേഷണം ആവശ്യപ്പെട്ടോ സന്ദീപാനന്ദഗിരി രംഗത്തെത്തിയിട്ടുമില്ല.

MORE IN KERALA
SHOW MORE