വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തര ബിരുദം; വലഞ്ഞ് ഉദ്യോഗാർഥികൾ

school3
SHARE

വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയവര്‍ സെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വലയുന്നു. ശാസ്ത്രവിഷയങ്ങളില്‍ പിജി നേടിയവരാണ് ഒരുപതിറ്റാണ്ടിലേറെയായി കോഴ്സുകളുടെ അംഗീകാരത്തിനായി സര്‍വകലാശാലകള്‍ കയറിയിറങ്ങുന്നത്. യുജിസി അംഗീകാരം നല്‍കിയ കോഴ്സുകള്‍ക്ക് കേരളത്തിലെ സര്‍ലകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതോടെ ഇത്തരത്തില്‍ ബിരുദം നേടിയ  അധ്യാപകരും പ്രതിസന്ധിയിലായി. 

കേരളത്തിന് പുറത്തെ സര്‍വകലാശാലകളില്‍ നിന്ന് സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ Msc നേടിയ സ്്കൂള്‍ അധ്യാപകരാണ് പതിമൂന്ന് വര്‍ഷമായി  കോഴ്സുകളുടെ അംഗീകാരത്തിനായി സര്‍വകലാശാലകളുടേയും വിദ്യാഭ്യാസ വകുപ്പിന്റേയും  പിറകെനടന്ന് വലയുന്നത്. ഭരതിയാര്‍,അണ്ണാമലൈ തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്ദര ബിരുദം നേടിയവരാണ് ഈ പ്രശ്നം നേരിടുന്ന  അധ്യാപകരിലേറെയും. യുജിസി അംഗീകരിച്ച ബിരുദങ്ങളായിട്ടും കേരളത്തിലെ സര്‍വകലാശാലകള്‍ ഈ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാന്‍ തയാറല്ല. 

കേരളത്തിലെ സര്‍വകലാശാലകള്‍ ശാസ്ത്രവിഷയങ്ങളില്‍ വിദൂര വിദ്യാഭ്യാസ പിജി  കോഴ്സുകള്‍ നടത്തുന്നില്ല. ഇതിനാലാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് എന്നാണ് വിശദീകരണം. ഇതോടെ വിദൂര വിദ്യാഭ്യാസത്തിലൂടെ ശാസ്ത്ര വിഷയങ്ങളില്‍ പിജി നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക്  സെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല, മാത്രമല്ല പി.എസ്.സി വഴി ഉയര്‍ന്ന ജോലികള്‍ക്ക് അപേക്ഷിക്കാനും കഴിയുന്നില്ല.

MORE IN KERALA
SHOW MORE