എന്തുകൊണ്ട് പരോളില്ല ? കോടതിയിൽ കൊലക്കേസ് നേരിട്ട് വാദിച്ച് ബിജു രാധാകൃഷ്ണൻ

biju-radhakrishnan
SHARE

കൊലക്കേസ് പ്രതി നേരിട്ടെത്തി കേസ് വാദിക്കുന്ന അത്യപൂര്‍വ രംഗത്തിന് സാക്ഷിയായി ഹൈക്കോടതി. ആദ്യഭാര്യ രശ്മിയുടെ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സോളാർ തട്ടിപ്പ് കേസ് പ്രതി ബിജു രാധാക്യഷ്ണനാണ് ൈഹക്കോടതിയിൽ നേരിെട്ടത്തി വാദം നടത്തിയത്. അഭിഭാഷകര്‍ മുഖേനെയല്ലാതെ എത്തുന്ന ഹര്‍ജിക്കാരെ പെറ്റിഷണര്‍ ഇന്‍ പേഴ്സന്‍ എന്ന നിലയില്‍ വാദിക്കാന്‍ ഹൈക്കോടതി അനുവദിക്കാറുണ്ടെങ്കിലും കൊലക്കേസ് പ്രതിക്ക് നേരിട്ട് വാദിക്കാന്‍ അനുമതി നല്‍കുന്നത് അപൂര്‍വമാണ്.

2006 ഫെബ്രുവരി നാലിന് ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ബിജു രാധാകൃഷ്ണന് വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോള്‍ നേരിട്ടു ഹാജരായി വാദിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കീഴ്ക്കോടതികളില്‍ യഥാര്‍ഥ വസ്തുതകള്‍ നേരിട്ട് ബോധിപ്പിക്കാന്‍ കഴിയാതിരുന്നതിനാലാണ് ഹൈക്കോടതിയില്‍ സ്വന്തം നിലയ്ക്ക് വാദം നടത്താന്‍ തീരുമാനിച്ചതെന്ന് ബിജു രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ആറുവര്‍ഷം ജയിലില്‍ കിടന്നിട്ടും സര്‍ക്കാര്‍ തനിക്ക് പരോള്‍ നിഷേധിക്കുന്നതെന്തുകൊണ്ടാണെന്നറിയില്ലെന്ന് ബിജു പറയുന്നു.ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കൊലക്കുറ്റം, സ്ത്രീപീഡനം, ശാരീരിക പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരുന്നത്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.