200 സ്ത്രീകളുടെ കാര്‍ഷിക വിപ്ലവം; വെള്ളരികൃഷിയില്‍ നൂറുമേനി; വിജയഗാഥ

women-farming-win
SHARE

വെള്ളരികൃഷിയില്‍ നൂറുമേനി വിളവെടുത്ത് കണ്ണൂര്‍ പയ്യന്നൂരിലെ വനിതാകര്‍ഷകസംഘം. ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്  അഞ്ചേക്കര്‍ ഭൂമിയില്‍ ഇരുനൂറോളം സ്ത്രീകള്‍ചേര്‍ന്ന് കാര്‍ഷിക വിപ്ലവം തീര്‍ത്തത്. 

മനസറിഞ്ഞ് കൃഷിചെയ്താല്‍ ഏതുപാടത്തും പൊന്നുവിളയിക്കാമെന്നതിന്റെ തെളിവാണ് ഈ കാഴ്ച. ഒരു കൂട്ടം സ്ത്രീകളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലം. പയ്യന്നൂര്‍ പൂന്തുരുത്തിയിലെ സ്ത്രീ കൂട്ടായ്മയാണ് ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത്. കൃഷിചെയ്ത ഒരു പ്രദേശത്തെ വെള്ളരി മാത്രം വിളവെടുത്തപ്പോള്‍ കിട്ടിയത് അഞ്ചു കിന്റലോളം വെള്ളരിക്കകള്‍. 

കണ്ടങ്കാളി, കരുവാച്ചേരി കൊക്കാനിശേരി തുടങ്ങി അഞ്ചേക്കറോളം വരുന്ന എട്ടിലധികം പ്രദേശങ്ങളിലായാണ് ഇരുനൂറിലധികം സ്ത്രീകള്‍ ചേര്‍ന്ന് പച്ചക്കറി കൃഷിനടത്തുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് വിളകളുടെ പരിപാലനം. മുച്ചിലോട്ടുകാവിലെ പെരുങ്കളിയാട്ടത്തിന് വിഷരഹിത സദ്യ വിളമ്പാനാണ് ഈ പച്ചക്കറികള്‍. കളിയാട്ടത്തിന് മുന്നോടിയായുള്ള കലവറനിറക്കല്‍ ചടങ്ങളില്‍ ഇവരുടെ വിളവെടുപ്പ് ഫലങ്ങള്‍ ആഘോഷപൂര്‍വം ക്ഷേത്രത്തില്‍ എത്തിക്കും..

MORE IN KERALA
SHOW MORE