സെന്റ് തെരേസാസിലേക്ക് രാഹുലെത്തുന്നു; കാത്ത് പെൺപള്ളിക്കൂടം

PTI3_24_2018_000042B
രാഹുല്‍ കര്‍ണ്ണാടകയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം. ഫയല്‍ ചിത്രം
SHARE

ഇന്ത്യയുടെ യുവ നായകന്‍ രാഹുൽ ഗാന്ധി അടുത്താഴ്ച കേരളത്തിലെത്തുമ്പോള്‍ താരപ്പകിട്ടിലേക്ക് വീണ്ടും നടന്നുകയറുകയാണ് എറണാകുളത്തെ ഈ കലാലയം. എണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനികളുമായാണ് രാഹുൽ മുഖാമുഖം നടത്തുക. 29ന് കോൺഗ്രസ് ബൂത്ത് പ്രവർത്തകരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തുന്നത്. 

അന്ന് സെന്റ് തെരേസാസിന്റെ സ്ഥാപക വിശുദ്ധ തെരേസയുടെ ഓർമദിനവുമാണ്. ആഘോഷത്തിന് നിറം പകരാൻ ഏറ്റവും ഉചിതനായ വ്യക്തി രാഹുൽ ഗാന്ധിയെന്നാണ് കോളജിന്റെ വിലയിരുത്തൽ. രാഹുലിന്റെ കേരള സന്ദർശനം അതേ ദിവസമാണെന്ന് തീരുമാനിച്ചതോടെ പ്രിൻസിപ്പൽ എറണാകുളം എം.പി കെ.വി.തോമസ് വഴി രാഹുൽ ഗാന്ധിയുടെ ഓഫീസിനെ ബന്ധപ്പെടുകയായിരുന്നു. കെ.പി.സി.സി നേതൃത്വവും സമ്മതം മൂളിയതോടെയാണ് സന്ദർശനത്തിന് കളമൊരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികൾ വിവിധ വിഷയങ്ങളിൽ രാഹുലിനോട് ചോദ്യങ്ങൾ ഉന്നയിക്കും.

MORE IN KERALA
SHOW MORE