വയനാട്ടില്‍ വീണ്ടും കുരങ്ങു പനി; ജാഗ്രതാനിർദേശം

donkey-fever
SHARE

ഒരിടവേളയ്ക്ക് ശേഷം വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു. തിരുനെല്ലിയിലെ യുവാവിനാണ് അസുഖം. വനത്തിലേക്ക് പോകുന്നവര്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തിരുനെല്ലി അപ്പപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററിന് കീഴില്‍ വരുന്ന പ്രദേശത്തെ 36 വയസ്സുള്ള യുവാവിനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ജനുവരി 20 ന് യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തസാമ്പിളുകളും മറ്റും മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് രോഗ ബാധ സ്ഥിരീകരിച്ചത്.  നിലവില്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മേഖലയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

മുന്‍ വര്‍ഷങ്ങളില്‍ വയനാട്ടില്‍ കുരങ്ങുപനിബാധിച്ച് മരണങ്ങള്‍‌ സംഭവിച്ചിരുന്നു. ഈ വര്‍ഷം കര്‍ണാടകയിലെ ഷിമോഗയില്‍ കുര ങ്ങുപിനി സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വനവുമായി സമ്പര്‍ക്കം പുല്‍ത്തുന്നര്‍ക്കാണ് രോഗം വരാനുള്ള സാധ്യത കൂടുതല്‍ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ എഫ് ഡി) എന്നും രോഗം അറിയപ്പെടുന്നുണ്ട്. കാട്ടിലെ എല്ലാ ജീവജാലങ്ങളുടേയും ദേഹത്ത് രോഗത്തിനു കാരണമായ ചെള്ള് വസിക്കുന്നുണ്ടെങ്കിലും പ്രധാനമായും കുരങ്ങിന്റെ ദേഹത്താണ് കൂടുതലായി കണ്ടുവരുന്നത്. കുരങ്ങുകള്‍ ചത്തുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

MORE IN KERALA
SHOW MORE