കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സി.പി.എമ്മിന്

koratti
SHARE

കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സി.പി.എമ്മിന്. കക്ഷിനിലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമായിരുന്നു. കോണ്‍ഗ്രസിലെ ഒരംഗവും ഏക ബി.ജെ.പി. അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് സി.പി.എമ്മിന് തുണയായത്.  

കൊരട്ടി പഞ്ചായത്തിന്റെ ഭരണം തുലാസിലായിരുന്നു. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒന്‍പത് അംഗങ്ങള്‍ വീതം. ബി.ജെ.പിയ്ക്ക് ഒന്നും. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനേയും വൈസ് പ്രസിഡിന്റിനേയും നേരത്തെ തിരഞ്ഞെടുത്തത്.  സി.പി.എം പ്രതിനിധിയായ പ്രസിഡന്റിനേയും യു.ഡി.എഫ്. പ്രതിനിധിയായ വൈസ് പ്രസിഡന്റിനേയും അവിശ്വാസത്തിലൂടെ പുറത്താക്കിയത് ബി.ജെ.പി അംഗത്തിന്റെ നിലപാടായിരുന്നു. പ്രസി‍ഡന്റായി കുമാരി ബാലന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.തോമസ് വൈസ് പ്രസിഡന്റായി. ഇരുവുരം സി.പി.എം. പ്രതിനിധികളാണ്. കോണ്‍ഗ്രസ് സ്വതന്ത്ര ജെയ്നി ജോഷി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് ഭരണം പിടിക്കാന്‍ സി.പി.എമ്മിനെ സഹായിച്ചത്. 

തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വോട്ടിങ് നില തുല്യമായാല്‍ വീണ്ടും നറുക്കെടുപ്പിലേക്ക് പോകുമായിരുന്നു. നറുക്കെടുപ്പ് ഒഴിവാക്കി ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് അംഗം സി.പി.എമ്മിനെ സഹായിക്കുകയായിരുന്നു.

MORE IN KERALA
SHOW MORE