ലക്ഷ്യമാക്കിയത് ക്രിസ്മസ് ദ്വീപ്; പോയവരിൽ നവജാതശിശുവടക്കം 22 കുട്ടികള്‍: ആശങ്കയേറുന്നു

human-tafficking-1
SHARE

കൊച്ചി മുനമ്പത്തു നിന്ന്  ഒാസ്ട്രേലിയയിലേക്ക് കയറ്റിവിട്ടവരില്‍ നവജാതശിശുവടക്കം 22 കുട്ടികള്‍. ഒാസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാത്ര തിരിച്ചവര്‍ ഇപ്പോള്‍ എവിടെ എത്തി എന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് ഇനിയും ധാരണയില്ല. യാത്രസംഘത്തിലുള്ളവരുടെ വിശദമായ പട്ടികയും പൊലീസ് തയ്യാറാക്കി . 

ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ പ്രസവിച്ച യുവതിയും നവജാതശിശുവുമടക്കമുള്ളവര്‍ ബോട്ടില്‍  ഒാസ്ട്രേലിയയിലേക്ക് പോയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു . പൊലീസ് കസ്റ്റഡിയിലുള്ള രവി സനൂബ് രാജ അടക്കം മൂന്നുപേരെ ചോദ്യം ചെയ്തതില്‍ നിന്ന് ഒാസ്ട്രേലിയയിലേക്ക് യാത്ര ചെയ്തവരുടെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് . ഇവരുടെ പേരുകള്‍ ചേര്‍ത്ത് വിശദമായൊരു പട്ടികയും തയ്യാറാക്കിയിട്ടുണ്ട് .120 നും 150 ഇടയ്ക്ക് ആളുകള്‍ ഇത്തരത്തില്‍ കടന്നു പോകുന്നതിനായി കൊച്ചിയിലെത്തിയതായാണ് വിവരം. മനുഷ്യക്കടത്തിന് പിന്നിലെ മുഖ്യസുത്രധാരന്‍ തക്കല സ്വദേശി ശ്രീകാന്തനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. 

ഒാസ്ട്രേലിയയിലേക്ക് പുറമേ മറ്റ് വിദേശരാജ്യങ്ങളിലേക്കും ഇയാളുടെ ചുമതലയില്‍ അഭയാര്‍ഥികളെ കടത്തിയിട്ടുള്ളതായാണ് വിവരം. അഭയാര്‍ഥികളായെത്തുന്നവര്‍ ജയിലില്‍ കിടക്കേണ്ട സാഹചര്യം ഇല്ല എന്നതാണ് ഒാസ്ട്രേലിയയിലേക്ക് പോകാന്‍ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുന്നത് . ഒാസ്ട്രേലിയന്‍ കുടിയേറ്റ നിയമത്തിലെ ഈ ആനുകൂല്യം  പ്രയോജനപ്പെടുത്തിയാണ് കൂടുതല്‍ പേരെ മനുഷ്യക്കടത്തു സംഘം ഒാസ്ട്രേലിയയ്ക്ക് കടത്തുന്നത്. 

MORE IN KERALA
SHOW MORE