തേയില തോട്ടത്തിൽ പുള്ളിപുലി; മയക്കുവെടി വെച്ച് പിടികൂടി

pulli-wayand
SHARE

വയനാട് താഴെ അരപ്പറ്റയിലെ തേയില തോട്ടത്തിൽ കുടുങ്ങിയ പുള്ളിപുലിയെ വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി . മൂന്ന് വയസ് തോന്നിക്കുന്ന പെൺപുലിയെ ചികിത്സ നൽകാൻ വനം വകുപ്പിന്റെ പൂക്കോടുള്ള  കേന്ദ്രത്തിലേക്ക് മാറ്റി.  

മേപ്പാടി താഴെ അരപ്പറ്റയിലെ ജനവാസ കേന്ദ്രത്തോട് ചേർന്ന തേയില തോട്ടത്തിൽ  കേബിൾ വയറിന്റെ കുരുക്കിൽ  കുടുങ്ങിയ നിലയിലായിരുന്നു പുലി. നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായ മേഖല കൂടിയാണിത്.

രാവിലെ ജോലിക്ക് പോകുന്ന തൊഴിലാളികൾ  പുലിയെക്കണ്ട് ഭയന്നോടി .തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മയക്കു വെടി വെച്ച് പുലിയെ താഴെയിറക്കി. മൂന്ന് വയസ് തോന്നിക്കുന്ന പെൺ പുലിയാണ് കുടുങ്ങിയത്. നിരവധി പേർ പ്രദേശത്ത് തടിച്ചു കൂടിയിരുന്നു.

പുലിയെ വിദഗ്‌ധചികിത്സ നൽകാൻ പൂക്കോട്ടുള്ള വനം വകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റി.  കാട്ടിലേക്ക് തുറന്ന് വിടുന്ന കാര്യം ആരോഗ്യ നില വീണ്ടെടുത്ത ശേഷം തീരുമാനിക്കും.

MORE IN KERALA
SHOW MORE