മരങ്ങള്‍ മുറിക്കാൻ വനംവകുപ്പ് അനുവദിച്ചില്ല; ദേശീയപാത നിര്‍മാണം നിലച്ചു

nh-trees
SHARE

നിര്‍മാണത്തിന് തടസമായി വരുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നടപടിയെടുക്കാതെ ഇടുക്കി പൂപ്പാറയില്‍ ദേശീയപാത എണ്‍പത്തിയഞ്ചിന്റെ നിര്‍മാണം അനിശ്ചിതത്വത്തില്‍. മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് ആരോപണം.

ഇടുക്കി പൂപ്പാറ മുതല്‍ ബോഡിമെട്ടുവരെയുള്ള ഭാഗത്തെ ദേശിയുപാത നിര്‍മാണമാണ് പാതിവഴിയില്‍ നിലച്ചിരിക്കുന്നത്. വഴിയോരത്തെ മരങ്ങള്‍ മുറിയ്ക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ല.

മന്ത്രിസഭാ യോഗത്തില്‍ ഇത് റവന്യൂ ഭൂമിയാണെന്നും മരം മാത്രമാണ് വനംവകുപ്പിന്റേതെന്നും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഡി എഫ് ഒയെ സമീപിച്ചപ്പോള്‍ രണ്ട് കോടി രൂപാ കെട്ടിവച്ച് സ്വന്തമായി മരം മുറിച്ച് നീക്കണമെന്നായിരുന്നു കരാറുകാരനോടുള്ള മറുപടി.

തുടര്‍ന്ന് ദേശിയപാത വിഭാഗം മരംമുറിയ്ക്കുന്നതിന് അനുകൂല ഉത്തരവ് നേടിയിരുന്നു. എന്നാല്‍ ഉത്തരവിട്ട് മൂന്ന് മാസംകഴിഞ്ഞെങ്കിലും നടപടിയില്ല.

മരങ്ങള്‍ മുറിച്ച് നീക്കാത്തതിനാല്‍ പല സ്ഥലത്തും സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നിലച്ചു. റോഡിന് വീതികൂട്ടിയപ്പോള്‍ റോഡിന് നടുവിലുള്ള  മരങ്ങള്‍  ടാറിംഗ് ജോലികള്‍ക്ക് വിലങ്ങ്തടിയായി. ഡിഎഫ്ഓയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്.

MORE IN KERALA
SHOW MORE