പരാതി കുറച്ചു; സേവനങ്ങള്‍ക്ക് വേഗം കൂട്ടി; പുതുമോടിയില്‍ ആലപ്പുഴ ആർടിഒ ഓഫീസ്

alappuzha
SHARE

പരാതികള്‍ കുറച്ച്, സേവനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ പുതുമോടിയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫിസ്. സുതാര്യതയ്ക്ക് പ്രാധാന്യം നല്‍കാനും അഴിമതി ഇല്ലാതാക്കാനുമാണ് ആലപ്പുഴ ആര്‍.ടി.ഒ ഓഫിസിന് പുതുരൂപം നല്‍കിയിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ മുന്നില്‍പോയിനിന്ന് തിരക്ക് കൂട്ടേണ്ട കാര്യം ഇനിയില്ല. ഒരു ടോക്കണ്‍ എടുത്ത് ഇരുന്നാല്‍മതി. പെട്ടന്നുതന്നെ വിളിവരും. ആര്‍ക്കും ഇടനിലക്കാരില്ലാതെ സേവനംതേടാം. പൂര്‍ണമായും കൗണ്ടര്‍ സര്‍വീസ് ആയതിനാല്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുമില്ല. ബാക്ക് ഓഫിസ് ജീവനക്കാരെ പുറകിലേക്ക് മാറ്റി ഇരുത്തിയാണ് പുതിയ നിര്‍മാണം. 

ആര്‍ടിഒയുടെ മുറിയിലിരുന്നാല്‍ ക്യാമറയിലൂടെ എല്ലാം കാണാം. ഇടപാടുകളുടെ സുതാര്യതയും സൂക്ഷ്മമായി നിരീക്ഷിക്കാം. സേവനംതേടിയെത്തുന്നവരും സന്തുഷ്ടരാണ്

ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്തവിധം 33 ലക്ഷം രൂപ മുടക്കി 25 ദിവസംകൊണ്ടാണ് ആര്‍ടി ഓഫിസ് പുതുമോടിയിലേക്ക് മാറിയത്.

MORE IN KERALA
SHOW MORE