ആലപ്പാട്ടെ ഖനനം; സമരക്കാരുമായി എംഎൽഎ ചർച്ച നടത്തി

alappad
SHARE

ആലപ്പാട് കരിമണൽ ഖനത്തിനെതിരെ സമരം ചെയ്യുന്നവരുമായി കരുനാഗപ്പള്ളി  എം.എൽ.എ ചർച്ച നടത്തി. അനധികൃത ഖനനം നിർത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി എം.എൽ.എയെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് സമരസമിതിയുടെ പിന്‍തുണയുണ്ടെന്നും ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ആർ.രാമചന്ദ്രൻ എം എൽ എ പറഞ്ഞു.

സമരസമിതിയെ അനുനയിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ  ഭാഗമാണ് കരുനാഗപ്പള്ളി എം എൽ എ യും സി പി ഐ നേതാവുമായ ആർ.രാമചന്ദ്രൻ സമരസമിതിയുമായി ചർച്ച നടത്തിയത്. പാരിസ്ഥിതികാനുമതി ലഭിക്കാതെ പ്രദേശങ്ങളിൽ പോലും ഐആർഇ ഖനനം  നടത്തുകയാണെന്ന് ചർച്ചയിൽ സമരസമിതി ചൂണ്ടിക്കാട്ടി.

സമവായത്തിന് സാധ്യതയുണ്ടെന്നും  മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.

അതേ സമയം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. ഐആർഇയുടെ കരിമണൽ ഖനനത്തിനെതിരെയായ ആലപ്പാട്ടുകാരുടെ റിലെ നിരാഹാര സമരം എൺപത്തി മുന്നാം ദിവസത്തിലെത്തി.

MORE IN KERALA
SHOW MORE