സ്വന്തം നാട്ടിൽ പിസി ജോർജിനെ കൂവി വരവേറ്റു; തെറി വിളിച്ച് എംഎൽഎ; വിഡിയോ

pc-george
SHARE

പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനെ നാട്ടുകാർ കൂവിയോടിച്ചു. ചേന്നാട്ട് കവലയിൽ നടന്ന ഈരാട്ടുപേട്ട വോളി ടൂർണമെന്‍റിന്‍റെ ചടങ്ങിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ കൂവൽ ആരംഭിച്ചു. തിരിച്ച് അതേ രീതിയിലാണ് പിസി ജോർജ് പ്രതികരിച്ചത്.

'ഇത് ഞാൻ ജനിച്ച് വളർന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവൻ അല്ല ഞാൻ, നീ കൂവിയാൽ ഞാനും കൂവും. നീ ചന്തയാണങ്കിൽ നിന്നെക്കാൾ വലിയ ചന്തയാണ് ഞാൻ' എന്നും പിസി പറയുന്നു. ഒടുവിൽ പരിപാടി ഉദ്ഘാടനം ചെയ്തായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ജോര്‍ജ്. 

നേരത്തെ, പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ ജോർജിനു നേരെ ചീമുട്ടയെറിഞ്ഞിരുന്നു.

MORE IN KERALA
SHOW MORE