കണ്ടക്ടറില്ലാതെ ഓടി കെഎസ്ആര്‍ടിസി; ഒടുവില്‍ ഓട്ടോ പിടിച്ചെത്തി

ksrtc-2
SHARE

കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസോടിയത് ഏഴ് കിലോമീറ്റര്‍. കഴിഞ്ഞ ദിവസം കാസര്‍കോട് നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്. പുലര്‍ച്ചെ നാലരയ്ക്ക് കാസര്‍കോട് ഡിപ്പോയില്‍ നിന്നെടുത്ത ബസ് പയ്യന്നൂര്‍ ഡിപ്പോയിലെത്തിയപ്പോള്‍ കണ്ടക്ടര്‍ ടൈം റജിസ്റ്ററില്‍ ഒപ്പിടാനായി ഇറങ്ങി. ഇതിനുപിന്നാലെ യാത്രക്കാരും ഇറങ്ങി. എന്നാല്‍ ബസിനുള്ളിലേക്ക് യാത്രക്കാര്‍ കയറുന്നതിനിടയില്‍ ആരോ അറിയാതെ ബെല്ല് മുട്ടി. ഇതോടെ ഡ്രൈവര്‍ ബസ് എടുത്തു. 

പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് പുറപ്പെട്ട ബസ് ഏഴ് കിലോമീറ്റര്‍ അകലെ പിലാത്തറയിലെത്തിയപ്പോഴാണ് കണ്ടക്ടര്‍ കയറിയില്ലെന്ന വിവരം ഡ്രൈവര്‍ അറിയുന്നത്. ടിക്കറ്റെടുക്കാന്‍ കണ്ടക്ടറെത്താതെ വന്നപ്പോള്‍ യാത്രക്കാരാണ് കണ്ടക്ടറെ അന്വേഷിച്ചത്. ഇതോടെ ബസ് പിലാത്തറയില്‍ നിര്‍ത്തി. പയ്യന്നൂര്‍ ഡിപ്പോയില്‍ കുടുങ്ങിപോയ കണ്ടക്ടര്‍ ഓട്ടോറിക്ഷയില്‍ പിലാത്തറയിലെത്തിയാണ് ബസില്‍ കയറിയത്. അങ്ങനെ ആറേമുപ്പതിന് ബസ് പിലാത്തറയില്‍നിന്ന് തൃശൂരിലേക്ക് പുറപ്പെട്ടു.

MORE IN KERALA
SHOW MORE