അരമണിക്കൂര്‍ ആശങ്ക; കാര്യമറിഞ്ഞപ്പോൾ ആശ്വാസം; ഫയർഫോഴ്സിന് കയ്യടി

mock-drill-new
SHARE

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാപാഠങ്ങള്‍ പകര്‍ന്നുനല്‍കി ഫയര്‍ ഫോഴ്സിന്റെ മോക്ക് ഡ്രില്‍. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കോഴിക്കോട് ചെറുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.  

അപകടമറിഞ്ഞയുടന്‍ കുട്ടികള്‍ ക്ലാസുകളില്‍ നിന്ന് ഇറങ്ങി വേഗത്തില്‍ നടന്നു. കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും തീയണയ്ക്കാനും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സര്‍വസജ്ജരായി. വീണുപോയ കുരുന്നുകളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുമെത്തി. പ്രാഥമിക ചികില്‍സ വേണ്ടവര്‍ക്ക് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ചികില്‍സയൊരുക്കി.  ഫയര്‍ ഫോഴ്സിന്റെ സുരക്ഷാബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ മോക്ക് ഡ്രില്ലാണ് ചെറുവണ്ണൂരില്‍ അരമണിക്കൂര്‍ ആശങ്ക പടര്‍ത്തിയത്. 

അപകടസാഹചര്യങ്ങളില്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ ആവശ്യമെന്ന് വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കിക്കൊടുക്കുകയായിരുന്നു ലക്ഷ്യം.ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസും സ്കൂളില്‍ നടത്തി.

MORE IN KERALA
SHOW MORE