പ്രതിച്ഛായ തിരിച്ചുപിടിച്ചു; വ്യാജവീഡിയോ നിര്‍മിച്ചതില്‍ നേതാക്കൾക്കും പങ്ക്;എം.എ.റസാഖ്

ma-rasaq
SHARE

കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയിലൂടെ തന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാനായെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ.റസാഖ്. തനിക്കെതിരെ വ്യാജവീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതില്‍ സി.പി.എം നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദേഹം കോഴിക്കോട് പറഞ്ഞു. 

മണ്ഡലത്തില്‍ വളരെ കുറഞ്ഞവോട്ടിന് പരാജയപ്പെട്ടതിന്റെ ക്ഷീണം മാറിയ സന്തോഷത്തിലാണ് ലീഗും സ്ഥാനാര്‍ഥിയും. നിരപരാധിത്വം തെളിയിക്കാനായതില്‍ സന്തോഷമുണ്ടെന്നാണ് വിദേശത്തുനിന്നും തിരിച്ചെത്തിയ സ്ഥാനാര്‍ഥി എംഎ റസാഖിന്റെ പ്രതികരണം.തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തരംതാഴ്ന്ന കാരാട്ട് റസാഖ് തരംതാഴ്ന്ന കളികളിച്ചു. പ്രാദേശിക സി.പി.എം നേതാക്കളുടെ മൊഴിയില്‍ അവരുടെ പങ്കാളിത്തം വ്യക്തമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് വീഡിയോ പ്രചരിപ്പിച്ചത്, വീഡിയോ നിര്‍മ്മാണത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട് എന്നാല്‍ ഏത് വീഡിയോ ആണ് പ്രചരിപ്പിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കാരാട്ട് റസാഖിന് ആയില്ലെന്നും അദേഹം പറയുന്നു.

MORE IN KERALA
SHOW MORE