ഇനി ആ 'ശങ്ക' വേണ്ട; ക്ലു സംസ്ഥാന വ്യാപകം

kloo-kerala
SHARE

സംസ്ഥാനത്തെ ഹോട്ടലുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. ഈ മാസം 29നാണ് ക്ലു എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം. ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്‍റ് അസോസിയേഷനുമായി സഹകരിച്ച് അതാത് ജില്ലാഭരണകൂടമാണ് പദ്ധതി നടപ്പാക്കുക. 

ആ ശങ്കയെപ്പറ്റി ഇനി ആശങ്കവേണ്ട. സംസ്ഥാനത്തെ ഹോട്ടലുകളിലെ ശുചിമുറികള്‍ പൊതുശുചിമുറികളാകുന്നു. ക്ലു എന്നു പേരിട്ട പദ്ധതി കോഴിക്കോട് ജില്ലയില്‍ വിജയിച്ചതോടെയാണ് സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നത്.  വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ഇതിനായി പ്ലേസ്റ്റോറില്‍ നിന്ന് ക്ലു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഓരോ സ്ഥലത്തെയും ശുചിമുറികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിലൂടെ ലഭിക്കും. ഹോട്ടലുകളുടെ ചിത്രവും ഫോണ്‍  നമ്പറും ഇതില്‍ ഉണ്ടാകും. 

ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ ഇരുപതിനായിരം ഹോട്ടലുകള്‍ ക്ലു പദ്ധതിയുടെ ഭാഗമാകും. അടുത്ത ഘട്ടത്തില്‍ ഇത് അമ്പതിനായിരം ആക്കി ഉയര്‍ത്താനാണ് ആലോചന.

MORE IN KERALA
SHOW MORE