ഉഡാൻ പദ്ധതി കൊണ്ടാണ് കണ്ണൂർ വിമാനത്താവളത്തിന് നികുതി ഇളവ് ലഭിച്ചതെന്ന് കിയാൽ എംഡി

kannur-airport-kiyal-md
SHARE

ഉഡാൻ പദ്ധതി നടപ്പാക്കുന്നതുകൊണ്ടാണ് കണ്ണൂർ വിമാനത്താവളത്തിൽ വിമാന ഇന്ധന നികുതിയിൽ ഇളവ് ലഭിച്ചതെന്ന് കിയാൽ എംഡി. പ്രതീക്ഷിച്ചതിലും കൂടുതൽ ആഭ്യന്തര യാത്രക്കാരെത്തിയതോടെ ഡൽഹി, കണ്ണൂർ, തിരുവനന്തപുരം സ്ഥിരം വിമാന സർവീസിനായുള്ള നീക്കം വേഗത്തിലാക്കിയെന്നും വി.തുളസീദാസ് പറഞ്ഞു. ബാങ്ക് വായ്പ എടുക്കുന്നതിന് പകരം ഓഹരി പങ്കാളിത്തം വർധിപ്പിക്കാനും പൊതുയോഗത്തിൽ ധാരണയായി.

ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചത് വിവാദമായതോടെയാണ് കിയാൽ വിശദീകരണം നൽകിയത്. ഡൽഹിയിൽനിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്തേക്ക് വിമാന സർവീസിനുള്ള ശ്രമങ്ങളാണ് കിയാൽ നടത്തുന്നത്. വിദേശ യാത്രക്കാരെയാണ് കൂടുതലും പ്രതീക്ഷിച്ചത്. പക്ഷേ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി.

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വിമാന കമ്പനികളുടെ യോഗത്തിൽ വിദേശ കമ്പനികളെ കണ്ണൂരിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വികസന പ്രവർത്തനങ്ങൾക്കായി രണ്ടായിരം കോടി രൂപയുടെ മൂലധനം അധികമായി സമാഹരിക്കും.

MORE IN KERALA
SHOW MORE