‍ട്യൂബും ഫ്രിഡ്ജും കത്തിച്ച് തൃശൂരിൽ 'ഇടിവെട്ട് വൈദ്യുതി'; പരിഭ്രാന്തി

electricity
SHARE

ട്യൂബും ഫ്രിഡ്ജും കത്തിച്ച് തൃശൂർ നഗരത്തിലെ ഹൈ വോൾട്ടേജ് വൈദ്യുതി. ജില്ലയിലെ കിഴക്കേക്കോട്ട ഭാഗത്താണ് നാശനഷ്ടം. രാവിലെ 8.30ഓടെ ഈ പ്രദേശത്തെ ഹോട്ടലിൽ ഫ്രിഡ്ജിനു തീപിടിച്ചിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വലിയ ഫ്രിജ് പൂർണമായും കത്തിനശിച്ചു. 

സമീപത്തെ എൻട്രൻസ് പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റലിൽ 50ഓളം ട്യൂബുകൾ അമിത വൈദ്യുതി പ്രവാഹത്തിൽ കത്തിപ്പോയതായും പരാതിയുണ്ട്.  സമാന പരാതി കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് അഗ്നിരക്ഷാസേനയും നൽകിയിരുന്നു. രാവിലെ ഫയർ എൻജിനിലേക്കു വെള്ളമടിച്ചു കയറ്റുന്നതിനിടെ അമിത വൈദ്യുതി പ്രവാഹം മൂലം സ്റ്റേഷനിലെ ഫ്യൂസ് അടിച്ചുപോയി.

കാര്യമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.. കാറ്റുകാലത്ത് ലൈനിലെ ന്യൂട്രൽ ലൂസ് ആയാൽ ഹൈ വോൾട്ടേജ് പ്രശ്നം ഉണ്ടാകാറുണ്ട്. കിഴക്കേക്കോട്ട പരിസരത്ത് ഇന്നലെ അത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ല എന്നാണു വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്.

MORE IN KERALA
SHOW MORE