വഴിയോരക്കച്ചവടക്കാരെ ദ്രോഹിച്ച് കെഎസ്ആർടിസി

ksrtc
SHARE

തിരുവനന്തപുരം കോട്ടയ്ക്കത്ത് വഴിയോരക്കച്ചവടക്കാരെ ദ്രോഹിച്ച് കെഎസ്ആർടിസി.  കോര്‍പറേഷന്‍ ആസ്ഥാനത്തിന് പുറത്ത്  വഴിയോരകച്ചവടം ചെയ്തിരുന്നവരുടെ സ്ഥലം നിഷേധിച്ചാണ് ക്രൂരത. വഴിയോരത്ത് കെ.എസ്.ആര്‍.ടിസിയുടെ പഴയ ബസുകള്‍ പാര്‍ക്ക് ചെയ്താണ് സ്ഥലം നിഷേധിച്ചത്   

ഇവരെല്ലാം വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തിന് പുറത്തെ വഴിയോരത്ത് കച്ചവടം ചെയ്തിരുന്നവരാണ്. പ്രധാനമന്ത്രി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ദിവസം ഇവിടെ നിന്ന് ഒഴിപ്പിച്ച ഇവരോടെ അടുത്ത ദിവസം കച്ചവടം ചെയ്യാമെന്നാണ് നഗരസഭ പറഞ്ഞത്.എന്നാല്‍ പ്രധാനമന്ത്രി പോയതിന് തൊട്ടുപിന്നാലെ കെ.എസ്.ആര്‍.ടി.സി കച്ചവടക്കാര്‍ ഇരുന്ന സ്ഥലം ബസ് പാര്‍ക്ക് ചെയ്യ്തു.ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടെ കച്ചവടം ചെയ്തിരുന്നവര്‍ 

ബസുകള്‍ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് വഴിയോരക്കച്ചവടക്കാരുടെ പരിപാടി.എന്നാല്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ പ്രതികരണം ഇതാണ്. കെ.എസ്.ആര്‍.ടി.സി ആസ്ഥാനമന്ദിരത്തിന് ചുറ്റും മുപ്പത് കച്ചവടക്കാരുണ്ടെങ്കിലും ഒന്‍പതു പേര്‍ക്കാണ് സ്ഥലം നഷ്ടമായിരിക്കുന്നത്.

MORE IN KERALA
SHOW MORE