സിപിഎം 'സാമ്പാര്‍' മുന്നണി പൊളിഞ്ഞു; വാഴക്കാട് വീണ്ടും കോണ്‍ഗ്രസ്-ലീഗ് കൂട്ട്

vazhakkad-Panchayat
SHARE

മലപ്പുറം വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുസ്്ലിംലീഗിലെ കെ.എം. ജമീലയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കാലങ്ങളുടെ ഇടവേളക്ക് ശേഷമാണ് സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉപേക്ഷിച്ച് പഞ്ചായത്തില്‍ യു.ഡി.എഫ് ബന്ധം പുനസ്ഥാപിച്ചത്. വനിത മതിലുമായി ബന്ധപ്പെട്ട പ്രമേയത്തെ തുടര്‍ന്നാണ് സി.പി.എമ്മുമായി കോണ്‍ഗ്രസ് വഴിപിരിഞ്ഞത്.     

മുസ്്ലീംലീഗിലെ ഏഴംഗങ്ങള്‍ക്ക് ഒപ്പം കോണ്‍ഗ്രസിലെ നാലു പേര്‍ കൂടി പിന്തുണച്ചതോടെയാണ് കെ.എം. ജമീലക്ക് വിജയിക്കാനായത്. സി.പി.എം സ്ഥാനാര്‍ഥി എം. ചിത്രക്ക് നാല് വോട്ടാണ് ലഭിച്ചത്. ബി.ജെ.പി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഇതോടെ വാഴക്കാടും സാമ്പാര്‍ മുന്നണി ഭരണം അവസാനിച്ചു.

കോണ്‍ഗ്രസിന് മുസ്്ലിംലീഗുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് തദ്ദേശതിരഞ്ഞെടുപ്പിന് മുന്നേ പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം ശിഥിലമായത്. ശബരിമല വിഷയത്തിന് ശേഷമുണ്ടായ വനിതമതില്‍ വിവാദമാണ് സി.പി.എം-കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ കാരണമായത്. വനിത മതിലിനെ എതിര്‍ത്ത് മുസ്്ലിംലീഗ് കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അനുകൂലിച്ചതോടെയാണ് സി.പി.എം-കോണ്‍ഗ്രസ് ഭിന്നത മറനീക്കി പുറത്തുവന്നത്.‌

MORE IN KERALA
SHOW MORE