ഹൃദയാഘാതം; അടുത്തടുത്ത് രണ്ടു മക്കളുടെ വേർപാട്, തീരാനൊമ്പരം

cardia-arrest-death
SHARE

ചെങ്ങന്നൂർ ∙ 50 ദിവസത്തെ ഇടവേളയിൽ 2 മക്കളുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ചെങ്ങന്നൂർ എക്കാലയിൽ ജോർജ്–സോഫി ദമ്പതികൾ. ഇവരുടെ മകൻ ജിഫിൻ മാത്യു (26) കഴിഞ്ഞ വർഷം നവംബർ 26ന് ഹൃദയാഘാതത്തെ തുടർന്ന് അൽകോബാറിൽ മരിച്ചിരുന്നു.

ഇതിന്റെ ആഘാതത്തിൽ നിന്നു മുക്തരാകും മുൻപേയാണു ഈ മാസം 12 ന് മകൾ ജിഫിലി (24) ഹൃദയാഘാതം മൂലം മരിച്ചത്. ഭർത്താവ് ശ്രീയ്ക്കും മകൾ രണ്ടു വയസ്സുകാരി സാന്ദ്രയ്ക്കുമൊപ്പം ദമാമിലായിരുന്നു ജിഫിലി. സ്വകാര്യ കമ്പിനിയിൽ ഉദ്യോഗസ്ഥയായിരുന്നു. 

MORE IN KERALA
SHOW MORE