ഇ.പിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിഷേധം കടുക്കുന്നു

ep-jayarajan
SHARE

കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാടു നടക്കുന്ന സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരാണന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധമുയരുന്നു. മലപ്പുറത്തുകാരെന്നത് പ്രയോഗം മാത്രമാണന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും പ്രസ്താവന ബോധപൂര്‍വമാണന്ന നിലപാടിലാണ് ജില്ലയിലെ പരിസ്ഥിതി സംഘടനകളും പാര്‍ട്ടികളും. 

കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന കരിമണല്‍ സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരാണന്ന പ്രസ്താവനക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. മലപ്പുറത്തുകാര്‍ എന്നു പറഞ്ഞത് സമരക്കാര്‍ക്ക് അനുകൂലമായി ചിന്തിക്കുന്നവര്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാനാണന്നും ആരോപണമുയര്‍ന്നു. 

പ്രസ്താവനക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കൊപ്പം രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്തുണ്ട്. 

 മലപ്പുറം ജില്ലക്കാരെയല്ല ഉദ്ദേശിച്ചല്ലതെന്ന് മന്ത്രി പറഞ്ഞാഴിഞ്ഞു. മലപ്പുറം ജില്ലയിലെ വിജയശതമാനം ഉയര്‍ന്നത് കോപ്പിയടിച്ചാണന്ന മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയും മുന്‍പ് വിവാദമായിട്ടുണ്ട്. 

MORE IN KERALA
SHOW MORE