ഇതാണോ സംഘികളുടെ ഹിന്ദുത്വം; തുറന്നടിച്ച് ശ്രീകുമാരൻ തമ്പി

sreekumaran-thampi-fake
SHARE

വാക്കുകളെ വളച്ചൊടിച്ച് സംഘപരിവാർ സോഷ്യൽ മീഡിയയിൽ നടത്തിയ വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ച് ശ്രീകുമാരൻ തമ്പി. ശബരിമലയിലെ യുവതീപ്രവേശനത്തെ ഏതിർക്കുന്ന തരത്തിൽ അദ്ദേഹം പോസ്റ്റിട്ടെന്ന തരത്തിലായിരുന്നു പ്രചാരണം.

ശബരിമലയിൽ വേഷം മാറി യുവതിദർശനം നടത്തിയ വാർത്തയോട് പ്രതികരിച്ച് ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ദേവാലയത്തില്‍ ‘ഒളിസേവ’ പാടില്ലെന്നും ആള്‍മാറാട്ടം നടത്തിയതിന് യുവതിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇൗ പോസ്റ്റിന്റെ ചുവട് പിടിച്ചാണ് സംഘപരിവാർ പ്രചാരണം. എന്നാൽ ഇത്തരം വ്യാജപ്രചാരണത്തെ രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്.

‘ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ ഞാൻപറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവർ എന്തു നേടാൻ പോകുന്നു? ഒരു കാര്യം സംഘികൾ ഓർത്തിരിക്കണം കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്നു നിങ്ങൾ സ്വപ്‌നം കാണണ്ട .നിങ്ങൾ എത്ര കൂകി വിളിച്ചാലും മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല. എല്ലാവരും ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല. പ്രിയ സുഹൃത്തുക്കളോട് ഞാൻ ആവർത്തിക്കട്ടെ. മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളൂ.’ അദ്ദേഹം കുറിച്ചു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.