ദുരിതക്കയത്തിൽ മുങ്ങി ആലപ്പാട്; കടലെടുത്തത് കിലോമീറ്ററുകളോളം ഭൂമി

alappad
SHARE

കരിമണല്‍ ഖനനം കടലിലും കരയിലുമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ നേരിട്ടനുഭവിച്ചവരാണ് ആലപ്പാട്ട് പഞ്ചായത്തിലെ മുതിര്‍ന്ന ആളുകള്‍.  അരനൂറ്റാണ്ടോളമായി തുടരുന്ന ഐആര്‍ഇയുടെ കരിമണല്‍ ഖനനം കാരണം കിലോമീറ്ററോളം കടല്‍ കയറി. കരയോട് ചേര്‍ന്നുണ്ടായിരുന്ന ആശുപത്രിയും സ്കൂളുമൊക്കെ കടലെുത്തെന്നും പ്രായമായവര്‍ സാക്ഷ്യപ്പെടുത്തുന്നു. 

ഇത് വലക്കാരന്‍ വീട്ടില്‍‌ ജഗദമ്മ. എണ്‍പത്തിയേഴു വര്‍ഷമായി ആലപ്പാട്ടെ സ്ഥിരതാമസക്കാരിയായ ജഗദമ്മയ്ക്ക് കരിമണല്‍ഖനനം സമ്മാനിച്ചത് പൊള്ളുന്ന ഒാര്‍മകളാണ്. കാലുറപ്പിച്ച് നില്‍ക്കുന്ന കരയെ വിഴുങ്ങാന്‍ കാത്ത് നില്‍ക്കുന്ന കടലായിരുന്നില്ല അന്നിത്. 

ഖനനം ആരംഭിച്ച് അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോള്‍ കണ്‍ മുന്നിലുണ്ടായിരുന്ന ഒരുപാട് സ്ഥലം കടല്‍കൊണ്ടുപോയി. അവശേഷിക്കുന്ന കിടപ്പാടമെങ്കിലും സംരക്ഷിക്കണം. അതിന് ഖനനം നിര്‍ത്തണം. ശാരീരിക അവശതകള്‍ക്കിടയിലും  നാട്ടുകാര്‍ക്കൊപ്പം സമരത്തിനിറങ്ങാനാണ് ഈ വയോധികയുടെ തീരുമാനം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.