മകരവിളക്കിന് ഇനി രണ്ട് ദിവസം മാത്രം; ഭക്തരുടെ എണ്ണത്തിൽ കുറവ്

sabarimala
SHARE

മകരവിളക്കിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശബരിമല ദർശനത്തിനെത്തുവരുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷത്തെ ശരാശരി കണക്കനുസരിച്ച് പകുതിയോളം ഭക്തരുടെ കുറവാണ് അനുഭവപ്പെടുന്നത്. അതേ സമയം , ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം എ.പത്മകുമാർ തള്ളി. പ്രസിഡന്റ് രാജിവെക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.  

മുൻ വർഷങ്ങളിൽ മകരവിളക്ക് കാലത്ത് ശരാശരി ഒന്നേകാൽ ലക്ഷം ഭക്തരാണ് എത്താറ്. ഈ വർഷമത് എൺപതിനായിരത്തോളം മാത്രമാണ്. മകരവിളക്കിന് ദിവസങ്ങൾക്ക് മുമ്പു തന്നെ അയ്യപ്പൻമാർ പർണശാല കെട്ടി സന്നിധാനത്ത് തങ്ങാറുള്ള കാഴ്ച ഇത്തവണയില്ല. മകര ജ്യോതി ദർശനത്തിന്  മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്ഥലങ്ങൾ കുറവാണ്. അതേ സമയം മകരവിളക്കിന് തിരക്ക് കുറയുമോ എന്ന ആശങ്കയും ദേവസ്വം ബോർഡിനുണ്ട്. ഹൈക്കോടതി നിയോഗിച്ച നിരക്ഷണ സമിതി തീർഥാടകരുടെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. കാലാവധി തീരും വരെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് എ.പത്മകുമാർ വ്യക്തമാക്കി.

പ്രസിഡന്റിന്റെ നിലപാടിനെ പിന്തുണച്ച് മന്ത്രിയും രംഗത്തെത്തി. മകരവിളക്ക് ദിവസം അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷാ യാത്ര നാളെ പന്തളത്തു നിന്നും പുറപ്പെടും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.