ലോറിയിൽ നിന്നും മെറ്റൽ റോഡിലേക്ക്; കാർ മലക്കം മറിഞ്ഞു; അദ്ഭുതരക്ഷ

car-accident-lorry
SHARE

എംസി റോഡിൽ കാലിക്കറ്റ് കവലയ്ക്ക് സമീപം നടന്ന അപകടത്തിൽ നിന്ന് യുവാക്കളുടെ അദ്ഭുതരക്ഷ.  ലോറിയിൽ നിന്ന് റോഡിലേക്ക് വീണ മെറ്റലിൽ കയറിയതോടെയാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഇതോടെ കാർ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. എന്നാൽ കാറിലെ എയർബാഗ് പ്രവർത്തിച്ചതിനാൽ യുവാക്കൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മൂവാറ്റുപുഴയിൽ നിന്ന് അടൂരിേലക്ക് പോവുകയായിരുന്ന 2 ഫൊട്ടോഗ്രഫർമാരാണ് കാറിൽ ഉണ്ടായിരുന്നത്. റോഡിൽ തെന്നി വട്ടം തിരിഞ്ഞ ശേഷമാണ് കാർ പോസ്റ്റിൽ ഇടിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. കരിങ്കൽ ക്വാറിയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് ചിപ്സ് എന്ന ചെറിയ ഇനം മെറ്റലുമായി പോവുകയായിരുന്ന വലിയ ലോറിയിൽ നിന്നാണ് ചോർച്ച ഉണ്ടായത്.

പത്തു കിലോമീറ്ററോളം ഇപ്പുറം മുതൽ റോഡിൽ ചിപ്സ് വീണ് നിരന്നു കിടക്കുന്നുണ്ട്. റോഡിൽ കൂടുതലായി കിടന്ന ചിപ്സ് അഗ്നിരക്ഷാസേന നീക്കം ചെയ്തെങ്കിലും ഇരുചക്ര വാഹന യാത്രികരെ അപകടത്തിലാക്കുന്ന വിധം കിലോമീറ്ററുകളോളം നീളത്തിൽ ചിപ്സ് വാഹനത്തിൽ വീണു കിടക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പോകുന്ന വലിയ ലോറികളിൽ നിന്ന് മെറ്റലും മണലും റോഡിൽ വീഴുന്നത് പതിവാണ്.

MORE IN KERALA
SHOW MORE