കൊച്ചിയിൽ തേൻവേട്ട; തേനീച്ചകൂടുകൾ പൊളിച്ചടുക്കാൻ തേൻവേട്ടക്കാർ എത്തി

honey-bee
SHARE

കൊച്ചിക്ക് തേന്‍മധുരം പകര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തേന്‍വേട്ടക്കാർ. നഗരത്തിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് മുകളിലെ തേന്‍കൂടുകള്‍ പൊളിച്ചിറക്കിയാണ് ഇവര്‍ തേന്‍ശേഖരിക്കുന്നത്, മായംകലരാത്ത തേന്‍ ഇവരില്‍ നിന്ന് തല്‍സമയം വാങ്ങാം

‍തേനീച്ചകളുടെ കുത്തൊന്നും വകവയ്ക്കാതെ അതീവ സാഹസികമായാണ് ഒാരോ കൂടും നീക്കം ചെയ്യുന്നത്. ഗോവിന്ദിന്റേയും കുടുംബത്തിന്റേയും ഉപജീവനമാര്‍ഗമാണിത്. ഡല്‍ഹി , മുംൈബ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളിലെ തേനീച്ച കൂടുകള്‍ നീക്കം ചെയ്യുന്നതും ഇവര്‍ തന്നെ. മാവുപൂക്കുന്ന മാസങ്ങളാണ് കേരളത്തിലെ തേന്‍കാലം .  പതിവുതെറ്റാതെ അവര്‍ ഈ കാലത്ത് ഇവിടെയെത്തും

േതനീച്ചകളെ വകവരുത്തി ബക്കറ്റിലാക്കിയാണ് കൂട് താഴെയിറക്കുക.  തുടര്‍ന്ന് തേന്‍ പിഴിഞ്ഞെടുക്കും. കിലോയ്്ക്ക് 400 രൂപ നല്‍കിയാല്‍ കലര്‍പ്പില്ലാത്ത തേനും ഇവരുടെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങാം. ഇനി തേനീച്ചകളെ ഭയപ്പെടാതെ തന്നെ നഗരവാസികള്‍ക്ക് ഉറങ്ങാം. ഒരു ഫോണ്‍ വിളിയുടെ അകലത്തില്‍ ഒരുമാസക്കാലം ഗോവിന്ദും കൂട്ടരും കൊച്ചി നഗരത്തിലുണ്ടാകും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.