മൂന്നാറിലെ മഞ്ഞുചിത്രം പങ്കിട്ട് സന്തോഷ് ശിവൻ; അബദ്ധം ചൂണ്ടി ടൂറിസം വകുപ്പ്; ട്രോൾ

santhosh-sivan-twitter
SHARE

താപനില പൂജ്യത്തിനും താഴെയായി തുടരുന്ന മൂന്നാറിൽ മഞ്ഞുവീഴ്ച തുടരുകയാണ്. കുളിരുതേടി നിരവധി സഞ്ചാരികളാണെത്തുന്നത്. തണുത്തുറഞ്ഞ മൂന്നാറിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അത്തരത്തിലൊരു ചിത്രം പങ്കുവെക്കവെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് ഒരബദ്ധം പറ്റി. 

മൂന്നാറിലേതെന്ന് തെറ്റിദ്ധരിച്ച് മണാലിയിലെ മഞ്ഞുവീഴ്ചയുടെ ചിത്രമാണ് സന്തോഷ് ശിവൻ ട്വിറ്ററിൽ പങ്കുവെച്ചത്. മൂന്നാർ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. പിന്നാലെ മറുപടിയുമായി കേരള ടൂറിസം വകുപ്പ് രംഗത്തെത്തി. ''സർ, ട്വീറ്റിലെ ഫോട്ടോ മണാലിയിൽ എടുത്തതാണെന്ന് കരുതുന്നു. മൂന്നാറിൽ ഇത്രയധികം മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല.'' മറ്റുപലരും അബദ്ധം ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. അതിനിടെ സന്തോഷ് ശിവന്റെ ട്വീറ്റ് ചിലർ ട്രോളാക്കി. 

ചിത്രത്തിൽ കെഎൽ നമ്പറിലുള്ള വാഹനമുള്ളതിനാലാകാം സന്തോഷ് ശിവൻ തെറ്റിദ്ധരിച്ചത് എന്ന് ചിലർ പറയുന്നു. അബദ്ധം മനസ്സിലായതോടെ ഹിമാചൽ പ്രദേശ് ടൂറിസം വകുപ്പിന്റെ രസീതോട് കൂടിയ ചിത്രം സന്തോഷ് ശിവൻ പിന്നീട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.