കെസിയെ പൂട്ടാൻ എൽഡിഎഫ്; ഇടതുപക്ഷത്തെ വമ്പന്‍ പേരുകള്‍ ഇവരാണ്

K-C-Venugopal
SHARE

വരുന്ന തിരഞ്ഞെടുപ്പിലും ആലപ്പുഴ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കാനാണ് ആഗ്രഹമെന്ന് കെ.സി.വേണുഗോപാല്‍ എം.പി. പാര്‍ട്ടി അനുവദിച്ചാല്‍ മൂന്നാംവട്ട മല്‍സരത്തിന് ഒരുക്കമാണെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. കെ.സിയെ പൂട്ടാനുള്ള തന്ത്രങ്ങളില്‍ വമ്പന്‍ പേരുകള്‍ വരെയുണ്ട് ഇത്തവണ ഇടതുപക്ഷത്ത്. 

ഇടതുപക്ഷത്തെ സാധ്യതകള്‍ ഇവരാണ്. അരൂര്‍ എം.എല്‍.എ എ.എം ആരിഫ്, മുന്‍ എം.പി സി.എസ് സുജാത. ദേശീയ നേതാവായി വളര്‍ന്ന എം.പിയെ തോല്‍പ്പിക്കാന്‍ ജനകീയത പയറ്റണമെന്ന ആലോചനയും സിപിഎമ്മിലുണ്ട്. മന്ത്രി തോമസ് ഐസക്കാണ് ആ ഗണത്തിലെ ഒന്നാമത്തെ പേര്.

പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പരിഗണിക്കപ്പെടുന്നു. ഡിവൈഎഫ്ഐ നേതാവ് മനു സി പുളിക്കലും സാധ്യത പട്ടികയിലുണ്ട്. അപ്പോഴും കെ.സി വേണുഗോപാലല്ലാതെ മറ്റൊരു പേരും യുഡിഎഫിലില്ല, ബിജെപിക്ക് നിര്‍ണായക സ്വാധീനമില്ലാത്ത മണ്ഡലത്തില്‍.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.