ഹരിതകേരളം പ്രഖ്യാപനത്തിലൊതുക്കാതെ ഇ.പി

ep
SHARE

 ഹരിതകേരളം പ്രഖ്യാപനത്തിലൊതുക്കാതെ മന്ത്രി ഇ.പി.ജയരാജന്‍. കണ്ണൂര്‍ അരോളിയിലെ വീട്ടുവളപ്പില്‍ കൃഷിചെയ്യുന്ന പച്ചക്കറികളാണ് മന്ത്രിയുടെ തീന്‍മേശയിലെത്തുന്നത്. 

 മന്ത്രി വീടിന്റെ മുന്‍വശം നിറയെ പൂച്ചെടിയാണെങ്കില്‍ പുറകുവശം ഇങ്ങനെയാണ്. ഒരുമുറം പച്ചക്കറിയല്ല വീട്ടിലേക്ക് വേണ്ട ഒരു ലോഡ് പച്ചക്കറികള്‍ വിളഞ്ഞ് നില്‍ക്കുന്നു. ബാക്കിവരുന്നത് പഞ്ചായത്ത് വഴി നാട്ടുകാര്‍ക്കും നല്‍കും. ആഴ്ചയിലൊന്നെങ്കിലും വീട്ടിലെത്തുന്ന ഇ.പി.ജയരാജന്‍ ഭാര്യ ഇന്ദിരയ്ക്കൊപ്പം വീട്ടുവളപ്പിലെ കൃഷിയെ പരിചരിക്കാതെ മടങ്ങാറില്ല. ഇവിടുന്ന് വിളവെടുക്കുന്ന പച്ചക്കറികള്‍ തിരുവനന്തപുരത്തെ മന്ത്രിമന്തിരത്തിലേക്കും കൊണ്ടുപോകും. പഴവര്‍ഗങ്ങളും യഥേഷ്ടമുണ്ട്. 

കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തോടെ ജൈവകൃഷിയാണ് ചെയ്യുന്നത്. അതിനായി ആടുകളെയും പശുക്കളെയും വളര്‍ത്തുന്നുണ്ട്. പാലും പുറമെനിന്ന് വാങ്ങേണ്ട. 

MORE IN KERALA
SHOW MORE