അഞ്ചാം വർഷവും അയ്യപ്പന് പാണ്ടിമേളം സമർപ്പിച്ച് എക്സൈസ് വകുപ്പ്

pandimelam
SHARE

തുടർച്ചയായി അഞ്ചാം വർഷവും അയ്യപ്പന് പാണ്ടിമേളം സമർപ്പിച്ച് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും.  സന്നിധാനത്ത് കിഴക്കേ മണ്ഡപത്തിനു സമീപമായിരുന്നു വേദി.

രണ്ടു മണിക്കൂറിലേറെ നീണ്ട പാണ്ടിമേളം ദർശനത്തിനെത്തിയവർക്ക് വേറിട്ട അനുഭവമായി. മുഖ്യ സംഘാടകനും മേളപ്പാമ്പുകളിലെ സ്ഥിരം സാന്നിധ്യവുമായ എക്സൈസ് ഇൻസ്പെക്ടർ സി.ഐ. ടൈറ്റസിന്റെ താളം പിടിക്കലിനും ആസ്വാദകരേറെ.

ആസ്വാദകരുടെ മനസു നിറഞ്ഞതിന്റെ സന്തോഷമായിരുന്നു ചെറുശ്ശേരി കുട്ടൻ മാരാർക്ക്.

പ്രതിഫലം പറ്റാതെയാണ് കലാകാരന്മാർ എക്സൈസിനു വേണ്ടി സന്നിധാനത്തെത്തിയത്‌.വരും വർഷങ്ങളിലും സന്നിധാനത്തെത്തി പാണ്ടിമേളം സമർപ്പിക്കുമെന്ന വാക്കോടെയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥരുടെയും കലാകാരന്മാരുടെയും മടക്കം

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.