പണിമുടക്ക് പൂർണം; മധ്യകേരളത്തിൽ‌ ദുരിതം; ട്രെയിനുകൾ തടഞ്ഞു

bandh-central-kerala
SHARE

തൊഴിലാളികളുടെ ദേശീയ പണിമുടക്ക് മധ്യകേരളത്തിൽ പൊതുജനത്തെ ദുരിതത്തിലാക്കി. KSRTC ബസുകളും സ്വകാര്യബസുകളും തുടർച്ചയായ രണ്ടാം ദിവസവും സർവീസ് നടത്തിയില്ല. സമരക്കാരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞതോടെ ദുരിതം ഇരട്ടിയായി. 

തുടർച്ചയായ രണ്ടാം ദിവസവും മധ്യകേരളത്തിൽ പൊതുപണിമുടക്ക് പൂർണമാണ്. പ്രതിഷേധക്കാർ ആലുവ സ്റ്റേഷനിൽ കേരള എക്സ്പ്രസും എറണാകുളത്ത് പാലരുവി എക്സ്പ്രസും തടഞ്ഞു. കോട്ടയം നിലന്പൂർ പാസഞ്ചർ കളമശേരിയിൽ തടഞ്ഞു. കായംകുള ആലപ്പുഴ കോട്ടയം ചങ്ങനാശേരി എന്നിവടങ്ങളിലും ട്രെയിനുകൾ തടഞ്ഞു. പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ശബരിമല തീർഥാടകർക്കുള്ള സർവീസുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. ഓട്ടോറിക്ഷകളും ടാക്സികളും കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതലായി സർവീസ് നടത്തി. എറണാകുളം ബ്രോഡ്വേയിൽ ഭൂരിഭാഗം കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

മധ്യകേരളത്തിലെ തോട്ടം മേഖലയിലും പണിമുടക്ക് പൂർണമാണ്. എസ്റ്റേറ്റുകളുടെ പ്രവർത്തനം പൂർണമായി തടസപ്പെട്ടു. ബിഎംഎസ് അനുകൂല തൊഴിലാളികൾ രാവിലെ ജോലിക്കെത്തിയെങ്കിലും പിന്നീട് തിരികെ പോയി. ആലപ്പുഴയിലെ ടൂറിസം മേഖലയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ഹൗസബോട്ട് സർവീസുകൾ മുടക്കമില്ലാതെ നടന്നു. എന്നാൽ കുമരകത്ത് പണിമുടക്ക് ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE