കേരളീയകലാരൂപങ്ങൾ ഒരു വേദിയിൽ; മാർഗഴി മഹോത്സവ കാഴ്ചകൾ

margazhi-mahotsavam
SHARE

കേരളത്തിലെ തനത് കലാരൂപങ്ങളെ ഒരു വേദിയിലണിനിരത്തിയ ചെന്നൈ മാർഗഴി മഹോത്സവം, സർഗം 2019 കൊടിയിറങ്ങി. ആശാൻ സ്കൂളിൽ മൂന്ന് ദിവസമായി നിറഞ്ഞാടിയ കലാവിരുന്നിലേക്ക് ആയിരങ്ങളാണ് ഒഴുകി എത്തിയത്. പുള്ളവൻ പാട്ട്, ഗോത്ര നൃത്തം, നാടൻ പാട്ട്, ചവിട്ടുനാടകം, അങ്ങനെ തനത് കലാരൂപങ്ങളുടെ സംഘമമായിരുന്നു മൂന്നാമത് മലയാളി മാർഗഴി മഹോത്സവം.

സാംസ്കാരിക കേരളത്തിന്റെ തനിമ വിളിച്ചോതിയ ചാരുകേരളം എന്ന ദൃശ്യവിരുന്ന് ഏവരേയും ആകർഷിച്ചു. മോഹിനിയാട്ടവും കേരളനടനവുമെല്ലാം കയ്യടി നേടി. പുസ്തകോത്സവവും ചിത്ര പ്രദർശനവുമെല്ലാം ശ്രദ്ധ പിടിച്ചു പറ്റി

ശ്യാമപ്രസാദ്, നെടുമുടി വേണു, സി ജെ കുട്ടപ്പൻ, രശ്മി സതീഷ് തുടങ്ങി നിരവധി പ്രമുഖർ  പരിപാടിയുടെ ഭാഗമായി. ചെന്നൈയിലെ കലാ-സാംസ്കാരിക- സേവന രംഗങ്ങളിൽ നിറഞ്ഞു നിന്നവരെ ആദരിച്ചു.

ആശാൻ മെമ്മോറിയൽ അസോസിയേഷനും ആശ്രയ കൂട്ടായ്മയും സംയുക്തമായാണ് സർഗം സംഘടിപ്പിച്ചത്.

MORE IN KERALA
SHOW MORE