പണിമുടക്ക് അവഗണിച്ചു; കോഴിക്കോട് ബസുകൾ ഓടി

kozhikodu
SHARE

പണിമുടക്കിനെ അവഗണിച്ചു കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് തുടങ്ങി. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുള്ള സിറ്റി ബസുകളാണ് സര്‍വീസ് തുടങ്ങിയത്.

മെഡിക്കല്‍ കോളേജിനും റയില്‍വേ സ്റ്റേഷനും ഇടയില്‍ സര്‍വീസ് നടത്തുന്ന മുബാറക് ബസിയെ യാത്രക്കാരിയുടെ വാക്കുകളാണിത്.നഗരത്തിലെ സ്വകാര്യ  ആശുപത്രിയില്‍ അത്യാവശ്യമായി കാര്യത്തിനായി ഇറങ്ങിയ ഇവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല പണിമുടക്ക് ദിവസം ബസുണ്ടാകുമെന്ന്. എന്നാല്‍ മെഡിക്കല്‍ കോളേജിന് സമീപമെത്തിയപ്പോള്‍ സാധാരണ ദിവസം പോലെ ബസുകളുണ്ട്. സമാന അനുഭവം തന്നെയാണ് മറ്റു യാത്രക്കാര്‍ക്കും

നിലവില്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുള്ള രണ്ടു ബസുകളാണ് സര്‍വീസ് നടത്തുന്നത്. പണിമുടക്ക് അനുകൂലികള്‍ തടഞ്ഞില്ലെങ്കില്‍  കൂടുതല്‍ ബസുകള്‍ നിരത്തിലറങ്ങുമെന്നാണ് ബസ് ഉടമകള്‍  പറയുന്നത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.