പ്രളയത്തെ അതിജീവിക്കാൻ അതിവേഗ നടപടികൾ; അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് ടി.വി അനുപമ

tv-anupama
SHARE

പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ 280 കോടി രൂപ വേണ്ടിവരുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപ നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

തൃശൂര്‍ ജില്ലയില്‍ പ്രളയത്തിനിടെ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നത് 3411 വീടുകള്‍. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ പണിയാന്‍ 20 കോടി. ഭാഗികമായ തകര്‍ന്നു വീടുകള്‍ക്കായി 77 കോടിയും. ഈ തുക വിതരണം ചെയ്തു. ഇനിയും 280 കോടി രൂപയാണ് ജില്ലയില്‍ ചെലവഴിക്കേണ്ടത്. 

കുടുംബ തര്‍ക്കങ്ങള്‍മൂലം ധനസഹായം കൈമാറാന്‍ കഴിയാത്ത നിരവധി ഫയലുകളുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി. എത്രയും വേഗം അര്‍ഹരെ കണ്ടെത്തി പണം കൈമാറാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നുണ്ട്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.