പൊതു പണിമുടക്ക് തെക്കന്‍ജില്ലകളില്‍ ഹര്‍ത്താലായി മാറി

Thekkan-Keralam-1
SHARE

പൊതു പണിമുടക്ക് തെക്കന്‍ജില്ലകളില്‍ ഹര്‍ത്താലായി മാറി. സര്‍ക്കാര്‍ സ്ഥാപനങ്ങളും, സ്കൂളുകളും, വ്യാപാര കേന്ദ്രങ്ങളും അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ലെങ്കിലും ശബരിമല സര്‍വീസിനു പത്തനംതിട്ടയില്‍ നിന്നു മുടക്കം ഉണ്ടായില്ല.  

നിലയ്ക്കല്‍,എരുമേലി,തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്കുള്ള സര്‍വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പൊതുപണിമുടക്ക് തെക്കന്‍ജില്ലകളില്‍ ഹര്‍ത്താലായി മാറി. ജീവനക്കാര്‍ കൂടി സമരത്തില്‍ പങ്കാളികളായതോടെ ഭരണാസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം നടന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയില്ല. സ്കൂളുകള്‍ അടഞ്ഞു കിടന്നു. ഓട്ടോറിക്ഷകളും ,ടാക്സികളും സമരത്തില്‍ പങ്കെടുത്തതോടെ ആര്‍.സി.സി,മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ വന്നവരും വലഞ്ഞു

തിരുവനന്തപുരം ചാല ,കൊല്ലം ചിന്നക്കട എന്നിവിടങ്ങളില്‍ ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. പലേടത്തും ട്രയിനും തടഞ്ഞു. പാരിപ്പള്ളിയില്‍ നിര്‍ബന്ധിച്ചു കടയടപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ വ്യാപാരികള്‍ രംഗത്തുവന്നു. പത്തനംതിട്ട–പമ്പ റൂട്ടില്‍ ഭൂരിഭാഗം കടകളും തുറന്നു പ്രവര്‍ത്തിച്ചത് ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമായി

MORE IN KERALA
SHOW MORE