ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ചികിത്സാസഹായം; കരുണയുടെ കൈത്താങ്ങ്

endosulphan-new-help
SHARE

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ചികിത്സാസഹായം നല്‍കാന്‍ എന്‍ഡോസള്‍ഫാന്‍ സെല്‍തീരുമാനം. ഇതിനായി ഒരു കോടി അമ്പത്തിനാല് ലക്ഷം രൂപ മാറ്റിവെച്ചതായും മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട് പറഞ്ഞു.

സര്‍ക്കാര്‍ പട്ടികയില്‍പ്പെടാത്തത് കൊണ്ട് മാത്രം സഹായങ്ങളൊന്നും കിട്ടാത്ത നൂറ് കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുണ്ട് കാസര്‍കോട്, ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ് സെല്‍ അംഗീകരിച്ചിരിക്കുന്നത്.കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു.505 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.കൂടാതെ ദുരിതബാധിതരുടെ അമ്പതിനായിരത്തില്‍ താഴെയുള്ള കടംഎഴുതി തള്ളാനും യോഗത്തില്‍ തീരുമാനമായി.

മൂന്ന് ലക്ഷംവരെയുള്ള കടം എഴുതിതള്ളാന്‍ 4കോടി രൂപ കൂ‍ടി സര്‍ക്കാനിടോവശ്യപ്പെടും.9 ബഡ്സ് സ്കൂളുകളുടെ പണിപൂര്‍ത്തിയാക്കി ഈ മാസം തന്നെ പ്രവര്‍ത്തനമാരംഭിക്കും.6215 പേര്‍ക്കായി 184 കോടിയില്‍പ്പരം രൂപ ഇതുവരെ ചിലവഴിച്ചതായും സെല്‍ ചെയര്‍മാന്‍ കൂടിയായ മന്ത്രി അറിയിച്ചു.

MORE IN KERALA
SHOW MORE