പണിമുടക്ക് ദിവസം തുറന്നുപ്രവർത്തിച്ച ഗ്യാസ് വിതരണ സ്ഥാപനത്തിന് നേരെ കല്ലേറ്

aluva-gas-1
SHARE

ആലുവയില്‍ പൊതുപണിമുടക്ക് ദിവസം തുറന്നുപ്രവർത്തിച്ച ഗ്യാസ് വിതരണ സ്ഥാപനത്തിന് നേരെ കല്ലേറ്. ആലുവ പറവൂർ കവലയിൽ പ്രവർത്തിക്കുന്ന ബിന്ദു ഗ്യാസ് ഏജന്‍സിക്കുനേരെയാണ് മുഖം മൂടി ധരിച്ചെത്തിയവര്‍ കല്ലെറിഞ്ഞത്. 

രാവിലെ പതിനൊന്നരയോടെയാണ് മുഖംമൂടി ധരിച്ച് ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ടംഗ സംഘം ഗ്യാസ് ഏജന്‍സി ഓഫിസിനു നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ ഓഫിസിന്റെ ചില്ലുകൾ തകർന്നു. കല്ലേറ് കണ്ട് ഭയന്ന ഓഫിസ് ജീവനക്കാരിയെ ആശുപത്രിയിലാക്കി. സ്ഥാപനത്തിൽ സിഐടിയു അംഗങ്ങളായ തൊഴിലാളികളുമായി തർക്കം നിലനിന്നിരുന്നതിനാല്‍ പൊലീസ് സംരക്ഷണം തേടിയിരുന്നു. 

പണിമുടക്കിൽ തുറന്ന സ്ഥാപനങ്ങൾക്ക് വേണ്ടത്ര സുരക്ഷ നൽകാൻ പൊലീസിന് കഴിയുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു.സിസിടിവി‌‌ ദ്യശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

MORE IN KERALA
SHOW MORE